Post Header (woking) vadesheri

രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം: രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് വീട്ടില് മോഹന്റെ മകള് സ്‌നേഹ (25), കാമുകന് അതിരപ്പിള്ളി ചല്പങ്കുഴി വെട്ടികുഴി എലിഞ്ഞിക്ക വീട്ടില് ജോയ് മകന് ജോമിഷ് (26) എന്നിവരെയാണ് കുന്നംകുളം പോലീസ് ഇന് സ്‌പെക്ടര് വി.സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.

Ambiswami restaurant

കഴിഞ്ഞ ചൊവ്വാഴ്ച്ച കുന്നംകുളത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വിട്ടില് നിന്നും ഇറങ്ങിയ സ്‌നേഹ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. മകളെ കാണാതായതിനെ തുടര്ന്ന് മാതാവ് പോലീസിൽ പരാതി നൽകി. വിദേശത്ത് ജോലി ചെയ്യുന്ന യുവതിയുടെ ഭര്ത്താവും വിവരമറിഞ്ഞ് നാട്ടിലെത്തി. രണ്ടര വയസുള്ള കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതിക്കെതിരെ ഭർത്താവും പരാതി നിൽകി. ഇതോടെയാണ് ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. തുടർന്ന് ഒളിവിലായിരുന്ന യുവതിയെയും കാമുകനെയും തന്ത്രപൂര്വ്വം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെയും കാമുകനെയും കോടതി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു