Post Header (woking) vadesheri

ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു.

Above Post Pazhidam (working)

ഗുരുവായൂർ : പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. പാവറട്ടി കുണ്ടുവക്കടവ് റോഡിൽ പരേതനായ തരകൻ വീട്ടിൽ ചെറിയാന്റെ ഭാര്യ ഡോളി (71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Poonthanam
Rugmani 700-200


തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഡോളിയെ ഉടൻതന്നെ പാവറട്ടിയിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മാതാവിനെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതിയായ ബെൻഹർ വീട്ടിൽത്തന്നെ തുടരുകയായിരുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പ്രാഥമിക വിവരങ്ങളിൽ വ്യക്തമായിട്ടുണ്ട്.

Vasudev Inn