Header 1 = sarovaram
Above Pot

ഗുരുവായൂരപ്പന്റെ “മഹിന്ദ്ര ഥാർ” 18 ന് പരസ്യ ലേലം നടത്തും , അടിസ്ഥാന വില 15 ലക്ഷം

ഗുരുവായൂർ : ഭഗവാന് കാണിക്ക യായി ലഭിച്ച മഹിന്ദ്ര ഥാർ വാഹനം പരസ്യലേലത്തിലൂടെ വിൽക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു . ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എഡിഷൻ ഥാർ വഴിപാടായി സമർപ്പിച്ചത് . വിവരം അറിഞ്ഞതു മുതൽ ധാരാളം ഭക്തർ ഗുരുവായൂരപ്പന്റെ ഥാർ വാങ്ങാൻ ആഗ്രഹമറിയിച്ച് ദേവസ്വത്തെ സമീപിക്കുകയുണ്ടായി .

Astrologer

ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ഭരണസമിതി പൊതുലേലം നടത്തി വാഹനം വിൽക്കുന്നത് . 15 ലക്ഷം രൂപയാണ് ഭരണസമിതി നിശ്ചയിച്ച അടിസ്ഥാന വില . ഡിസംബർ 18 -ാം തിയ്യതി ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ക്ഷേത്രം കിഴക്കേനടയിൽ ദീപസ്തംഭത്തിന് സമീപത്തുവെച്ചാണ് പൊതുലേലം .

തുലാഭാരത്തിനുള്ള വെള്ളി , ചന്ദനം എന്നീ ദ്രവ്യങ്ങളുടെ നിരക്ക് കുറക്കാനും ഭരണസമിതി തീരുമാനമായി . ചന്ദനം 1 കിലോഗ്രാമിന് 10,000 / – രൂപയും വെള്ളിക്ക് 20,000 / – രൂപയായും നിജപ്പെടുത്തി

.ഐ.ടി. മാനേജരുടെ സ്ഥിരം തസ്തിക ഒഴിവ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ റിപ്പോർട്ട് ചെയ്യും ഒഴിവുള്ള കുക്ക് , ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്താൻ ഡിസംബർ 17 ന് ഇന്റർവ്യൂ നടത്തും ക്ഷേത്രത്തിൽ നെയ് വിളക്ക് ശീട്ടാക്കി വരുന്നവർക്കുള്ള ദർശന വഴിയിൽ മറ്റാരെയും പ്രവേശിപ്പിക്കേണ്ട തില്ലെന്നും യോഗം തീരുമാനിച്ചു . വി.ഐ.പി. ദർശനത്തിന് വേണ്ട സൗകര്യം ഏർപ്പെടുത്തുന്നതിന് ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫിസറെ ചുമതലപ്പെടുത്തി . പ്രസാദ ഊട്ടിന് അന്നലക്ഷ്മിഹാളിൽ ഭകജനങ്ങളുടെ ക്യൂ വഴി മാത്രമാകും പ്രവേശനം . ജീവനക്കാരുൾപ്പെടെ ആർക്കും പ്രത്യേക പരിഗണന നൽകേണ്ടെന്നും ഭരണസമിതി യോഗം തീരുമാനിച്ചു .

ക്ഷേത്രം ഓതിക്കൻമാർ , കീഴ്ശാന്തിമാർ , കഴകക്കാർ തുടങ്ങിയ പാരമ്പര്യ പ്രവൃത്തിക്കാരുടെ യോഗം ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ ഡിസംബർ 17 ന് രാവിലെ 10 ന് ചേരും . ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ . കെ . ബി . മോഹൻദാസ് അധ്യക്ഷനായിരുന്നു . ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , തന്ത്രി . പി . സി . ദിനേശൻ നമ്പൂതിരിപ്പാട് , . എ . വി . പ്രശാന്ത് , . കെ . അജിത് . , . കെ . വി . ഷാജി , . ഇ . വി . ആർ , വേശാല , അഡ്വ . കെ . വി . മോഹനകൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ കെ . പി . വിനയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Vadasheri Footer