
മഹിളാ സാഹസ് കേരള യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ : മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെബിമേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് ഗുരുവായൂരിൽമഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പടിഞ്ഞാറെനടയിൽ നൽകിയ സ്വീകരണ യോഗം യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയ രാജേന്ദ്രൻ അദ്ധ്യക്ഷയായി.

ജെബി മേത്തർ എം.പി. പ്രഭാഷണം നടത്തി മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ടി. നിർമ്മല, കെ.പി.സി. സി. സെക്രട്ടറി ജയലക്ഷ്മി ദത്തൻ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് രേണുക ശങ്കർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ, നവ്യ നവനീത്, ശ്രീദേവി ബാലൻ, കെ.പി ഉദയൻ, ബാലൻവാറണാട്ട്, ശ്രീലക്ഷ്മി കെ. മേനോൻ, കെ.എസ് സീന എന്നിവർ സംസാരിച്ചു.

ഷൈലജ ദേവൻ, രജിത, രാജലക്ഷ്മി, സുഷാ ബാബു, മേഴ്സി ജോയ്, പ്രമീള ശിവശങ്കരൻ, സി.എസ്.സൂരജ്, നിഖിൽ ജി കൃഷ്ണൻ , എന്നിവർ നേതൃത്വം നൽകി.