മഹാരാഷ്ട്ര യില്‍ ത്രികക്ഷി സഖ്യം അധികാരത്തില്‍ , ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പി യുടെ കുതിര കച്ചവടത്തിന് തടയിട്ട ത്രികക്ഷി സഖ്യം അധികാരത്തില്‍ . ദാദറിലെ ശിവജി പാര്‍ക്കില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
എന്‍സിപി നേതാക്കളായ ശരദ് പവാര്‍,സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, സഞ്ജയ് റാവത്ത്, നേതാക്കളായ അഹമ്മദ് പട്ടേല്‍, അശോക് ചവാന്‍, എംഎന്‍എസ് നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ടി.ആര്‍.ബാലു തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. –
ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു