മഹാലക്ഷ്മി പൂജാ പഠനം
ഗുരുവായൂർ : ഭാരതീയ ധർമ്മ പ്രചാര സഭയുടെയും പൈതൃകം ഗുരുവായൂരിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ എട്ടിന് രുഗ്മിണി ഓഡിറ്റോറിയത്തിൽ മഹാലക്ഷ്‌മി പൂജാ പഠനം സംഘടിപ്പിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.
ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിലാണ് പൂജാ പഠനം. ഡോ. ലക്ഷ്‌മി ശങ്കർ പ്രഭാഷണം നടത്തും. അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിക്കും. പി. എസ്. പ്രേമാനന്ദൻ, ഡോ. പി.എസ്. സ്മിത എന്നിവർ സംസാരിക്കും. മഹാലക്ഷ്മി പൂജ പഠിക്കാൻ ആഗ്രഹിക്കുന്നവർ 9946740874 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.
അഡ്വ. രവി ചങ്കത്ത്, ഡോ. ശ്രീനാഥ് കാരയാട്ട്, മിനി ബാലചന്ദ്രൻ, ശ്രീകുമാർ പി. നായർ, ഹരി മാമ്പുഴ, മുരളി അകമ്പടി, ജി.എസ്. അജിത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.