Header 1 vadesheri (working)

മമ്മിയൂർ മഹാരുദ്രയജ്ഞം, മഹാദേവന് 88 കലശകുടങ്ങൾ അഭിഷേകം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രം എട്ട് ദിവസം പിന്നിട്ടപ്പോൾ മഹാദേവന് 88 കലശകുടങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ഇന്ന് ഭഗവാന് കലശങ്ങൾ അഭിഷേകം ചെയ്തത്. കലശാഭിഷേകം തൊഴുവാൻ ഇന്നു ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടത്. കഞ്ഞി , ഇടിച്ചക്ക പുഴുക്ക്, തേങ്ങ പൂള് ശർക്കര എന്നിവയാണ് ഇന്ന് പ്രസാദ ഊട്ടിന് നൽകിയത്.

First Paragraph Rugmini Regency (working)

നാഗക്കാവിലെ നാഗപ്പാട്ട്, നാവോർപ്പാട്. വൈകീട്ട് നടക്കുന്ന സർബലി എന്നിവക്കും തിരക്ക് വർദ്ധിച്ച് വരികയാണ്. നടരാജമണ്ഡത്തിൽ കാലത്ത് ശരത് ഹരിദാസന്റെ ഭക്തി പ്രഭാഷണം, രഹന മുരളി ദാസിന്റെ കർണ്ണാടിക്ക് ഫ്യൂഷൻ, കലമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം കോട്ടക്കൽ മധുവും സംഘവും അവതരിപിച്ച കഥകളി പദ കച്ചേരി . അനുമനു താമരയൂരിന്റെ നൃത്ത നൃത്യങ്ങൾ എന്നിവയും അരങ്ങേറി.

Second Paragraph  Amabdi Hadicrafts (working)

മഹാരുദ്രത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്ര സംസ്കാരവും-ഭാരതീയ വിജ്ഞാന പാരമ്പര്യവും ( ചുമർ ചിത്രകലയും ശില്പ നിർമ്മാണവും) എന്ന വിഷയത്തിൽ മൂന്ന് ദിവസമായി നടക്കുന്ന സെമിനാർ കാലത്ത് 10 മണിക്ക് മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്ന് ദിവസങ്ങളിൽ പ്രശസ്ത സാംസ്കാരിക പണ്ഡിതൻമാർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നതാണ്.