
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തൃശ്ശൂർ: മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവച്ച പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെൻഷൻ . മാള അന്നമനടയില്‍ വച്ച് ബൈക്കിലും മറ്റൊരു കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തലകീഴായി മറിഞ്ഞു. ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം.

ചാലക്കുടി ഹൈവേ പൊലീസിന്റെ ഭാഗമായ പൊലീസ് ലീസ് ഡ്രൈവറായ പി.പി. അനുരാജാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മേലഡൂരില്‍ വച്ച് കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി അനുരാജിനെ വലിച്ച് പുറത്തിട്ടു.
മാള പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ലക്കുതെറ്റിയ അനുരാജിനെയാണ്. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയശേഷം അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനും കേസെടുത്തു. പിന്നാലെ ഇയാള്‍ക്കെതിരെ റൂറല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ വകുപ്പു തല നടപടി സ്വീകരിച്ചു.
