
മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നു വീണു.

ഭോപ്പാൽ : മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നുവീണ് അപകടം. വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം ഉച്ചയ്ക്ക് 2:20ഓടെയാണ് തകർന്നുവീണത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്. പരിശീലനപറക്കലിനിടെയാണ് അപകടം. വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.

പതിവ് പരിശീലന പറക്കലിനിടെ ശിവപുരിയിലെ കരൈര തഹസിൽ സുനാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിമാനം തകർന്നത്. പുക കണ്ടതോടെ ഗ്രാമത്തിലുള്ളവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി രണ്ട് പൈലറ്റുമാരേയും രക്ഷപ്പെടുത്തി. സംഭവം അറിഞ്ഞയുടൻ പ്രാദേശിക ഭരണകൂടം രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചു. അപകടത്തിന്റെ കാരണത്തക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്