Header 1 vadesheri (working)

മാദ്ധ്യമങ്ങൾ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് മന്ത്രി പി. രാജീവ്

Above Post Pazhidam (working)

ആലുവ: മാദ്ധ്യമങ്ങൾ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് സമൂഹനന്മക്ക് അനിവാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് ‘സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്’ കേരളകൗമുദി ലേഖകൻ ബാബു പി. ഗോപാലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിന് ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടത് മാദ്ധ്യമങ്ങളാണെന്നും വൈകാരികതയിൽ നിന്നൊഴിവായി സംഭവങ്ങളെ വസ്തുതകളായി അവതിപ്പിക്കാൻ മാദ്ധ്യമ പ്രവർത്തകർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

First Paragraph Rugmini Regency (working)

‘വിശ്വാസം അതല്ലേ സ്മിജ’ എന്ന തലക്കെട്ടിൽ വാരാന്ത്യകൗമുദി’യിൽ വന്ന ലേഖനമാണ് ബാബു പി. ഗോപാലിനെ അവാർഡിന് അർഹനാക്കിയത്. ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ സുനീഷ് കോട്ടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് മുഖ്യപ്രഭാഷണവും അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും നിർവഹിച്ചു.

അവാർഡ് നിർണയ കമ്മിറ്റി കൺവീനർ ഷാജി ഇടപ്പള്ളി, കെ.ജെ.യു.സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. രാജീവ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എ. ഷാജി, എം.കെ സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീമൂലം മോഹൻദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രതീഷ് പുതുശേരി, കെ എം ഇസ്മായിൽ ആലുവ മീഡിയ ക്ലബ്ബ് സെക്രട്ടറി എം.ജി. സുബിൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് ബാബു പി. ഗോപാൽ മറുപടി പ്രസംഗം നടത്തി. പി.എച്ച്.ഡിക്ക് പ്രവേശനം നേടിയ കെ.ജെ.യു ആലുവ മേഖല സെക്രട്ടറി എ.എ. സഹദിനെ മന്ത്രി പി. രാജീവ് ആദരിച്ചു. ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ സ്വാഗതവും താലൂക്ക് സെക്രട്ടറി ജോസ് പി. ആൻഡ്രൂസ് നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)