Post Header (woking) vadesheri

മറ്റം പള്ളിയിലെ സ്നേഹ വിരുന്നിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ വിഷ ബാധ

Above Post Pazhidam (working)

ഗുരുവായൂർ : മറ്റം നിത്യസഹായമാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ നിന്നും ഭക്ഷണം കഴിച്ച ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ വിഷ ബാധ തിരുനാളിനോട് അനുബന്ധിച്ച് പള്ളിയിൽ വാർത്ത സമ്മേളനത്തിന് ശേഷം ഒരുക്കിയ സ്നേഹ വിരുന്നിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് ആണ് പണി കിട്ടിയത് . മറ്റത്ത് ഉള്ള മരിയൻ ഡെലിക്കസിസ് എന്ന കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം വിളമ്പിയത് ചോറും , ചിക്കൻ, ബീഫ് മൽസ്യം എന്നിവയാണ് വിളമ്പിയത് . മാധ്യമ പ്രവർത്തകർക്ക് പുറമെ സ്നേഹ വിരുന്നിൽ പങ്കെടുത്ത പള്ളിയിലെ കൊച്ചച്ചൻ അടക്കം നിരവധി പേർക്കും വിഷ ബാധ ഉണ്ടായി , മൽസ്യം കഴിച്ചവർക്കാണ് പ്രശ്നം ഉണ്ടായത് , ബുഫേ സംവിധാനമായതിനാൽ ഓരോ ചെറിയ മൽസ്യ കഷ്ണം ആണ് നൽകിയത് അത് കൊണ്ട് വിഷ ബാധ ഗുരുതരമാകാതെ രക്ഷപ്പെട്ടു .

Ambiswami restaurant

അതെ സമയം മാർക്കറ്റിൽ നിന്നുമുള്ള മാസങ്ങൾ പഴക്കമുള്ള മൽസ്യമല്ല കറി വെച്ചതെന്നും , മുനമ്പം ഹാർബറിൽ നിന്നും തിങ്കളാഴ്ച ഫ്രീസർ യൂണിറ്റിൽ എത്തിച്ച് ഫ്രീസറിൽ സൂക്ഷിച്ച അറി ക്കയാണ് കറി വെച്ച് നൽകിയതെന്ന് കാറ്ററിംഗ് ഉടമ അവകാശപ്പെട്ടു .വയോധികരായ തന്റെ മത പിതാക്കളും തൊഴിലാളികളും ഇതേ ഭക്ഷണം കഴിച്ചതെന്നും അവർക്കാർക്കും ഒരു ബുദ്ധി മുട്ടും ഉണ്ടായില്ല എന്നും കാറ്ററിംഗ് ഉടമ പറഞ്ഞു
ഇപ്പോഴത്തെ അതി കഠിന ചൂട് ആകും ആളുകൾക്ക് വയറിളക്കം ഉണ്ടാകാൻ കാരണ മായതെന്ന് സംശയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Second Paragraph  Rugmini (working)

അതെ സമയം ഇത് വരെ പരാതികൾക്ക് ഇട നൽകാത്ത സ്ഥാപനമാണ് ഇവരുടേതെന്നും , എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും കണ്ടാണശ്ശേരി യിലെ ഹെൽത് ഇൻസ്‌പെക്ടർ മനോജ് ചന്ദ്രൻ പറഞ്ഞു

Third paragraph