Header 1 vadesheri (working)

പ്രാദേശിക മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിനും ബാധ്യതഉണ്ട് :അഡ്വ.കെ.രാജൻ

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശൂർ: കൊവിഡ് വാക്സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ചീഫ് വിപ്പ് അഡ്വ.കെ.രാജൻ പറഞ്ഞു.കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. കെ.ജെ.യു.വിൻ്റെ ആവശ്യം പരിഗണിച്ചായിരുന്നു കെ.രാജൻ മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിക്കുമെന്ന് വ്യക്തമാക്കിയത്. മുന്നണി പോരാളികളെന്ന നിലയിൽ പ്രാദേശിക മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിനും ബാധ്യതയുണ്ടെന്നും കെ.രാജൻ കൂട്ടിച്ചേർത്തു.

Second Paragraph  Amabdi Hadicrafts (working)

പ്രാദേശിക പത്രപ്രവർത്തകരെ കുറിച്ച് ആഴത്തിൽ പഠനം നടത്തിയത് കെ.ജെ.യു.വിൻ്റെ ആവശ്യം പരിഗണിച്ച് ക്ഷേമനിധി അടക്കമുള്ള ആവശ്യങ്ങൾക്കായി നിയമസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ത്യാഗപൂർണമായ ജീവിതമാണ് പ്രാദേശിക ലേഖകർക്കുള്ളത്. വെറും സാംസ്കാരിക ക്ഷേമനിധി കൊണ്ട് തീർക്കാവുന്നതല്ല അവരുടെ പ്രശ്നങ്ങൾ. പ്രാദേശിക പത്രപ്രവർത്തകരുടെ സേവന-വേതന പ്രശ്നങ്ങൾ പരിഹരിക്കണം. സാഹസികമായാണ് ഇവർ ജോലി ചെയ്യുന്നത്. ജനങ്ങൾ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത് പ്രാദേശിക വാർത്തകളാണ്. കെ.ജെ.യു.വിൻ്റെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച സ്വകാര്യ ബില്ല് പല തവണ ചർച്ച നടന്നു കഴിഞ്ഞുവെന്നും ഇത് നിയമസഭയുടെ രേഖയിൽ പഠനത്തിനായി ഉണ്ടെന്നും അഡ്വ.കെ.രാജൻ വ്യക്തമാക്കി.

ജില്ലാ പ്രസിഡൻ്റ് ഇ.പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി.സ്മിജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ സി.പി.പോളി, കരോളിൻ ജെറീഷ്, ജില്ലാ സെക്രട്ടറി അജീഷ് കർക്കിടകത്ത്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോഫി ചൊവ്വന്നൂർ, ഇ.എം.ബാബു, എം.വി.ഷക്കീൽ, ജോബി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അജീഷ് കർക്കിടകത്ത് (പ്രസിഡൻ്റ്), കെ.ഒ.ജോസ് (സെക്രട്ടറി), ഉദയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു