Post Header (woking) vadesheri

മാധവിക്കുട്ടി കൾച്ചറൽ ഫോറം വാർഷികാഘോഷം.

Above Post Pazhidam (working)

ചാവക്കാട് : ഒരുമനയൂർ മാധവിക്കുട്ടി കൾച്ചറൽ ഫോറം വായനശാല കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷവും വൈജ്ഞാനിക സംഗമവും സംഘടിപ്പിച്ചു; മാധവിക്കുട്ടി ആർട്ടിസ്റ്റിക് പുരസ്കാരം എഴുത്തുകാരി ജീജ ഷെരീഫിനും . മധാവിക്കുട്ടി ആക്ടിവിസ്റ്റ് പുരസ്കാരം ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാഷ്റ മുഹമ്മദിനും സമ്മാനിച്ചു . ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം താഹിർ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷിബു പുരസ്കാര സമർപ്പണവും നടത്തി

ചടങ്ങിൽ ഹിഷാം കപ്പൽ അധ്യക്ഷത വഹിച്ചു . പ്രൊഫസർ ഡോ : കൃഷ്ണ കുമാർ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിദ് വി എം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ചാക്കോ, ഒരുമനയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ന്മാരായ ഷക്കീർ , പി കെ കബീർ , അഫ്സത് അഷറഫ് , വാർഡ് അംഗം അൻസിത അസ്ലം , തുടങ്ങിയവർ സംസാരിച്ചു