സോണിയഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി മാധവൻ നമ്പൂതിരി അന്തരിച്ചു.
ന്യു ഡൽഹി : സോണിയ ഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി. മാധവൻ നമ്പൂതിരി (73) അന്തരിച്ചു. തൃശൂർ ഒല്ലൂർ പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. 45 വർഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കുകയായിരുന്നു. ഡൽഹിയിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. നാളെ രാവിലെ 7.30 ന് തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും