Post Header (woking) vadesheri

മാടമ്പ് പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നാലാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ”സംസ്കൃതി” പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു. ഗുരുവായൂർ കൃഷ്ണവത്സം റീജൻസിയിൽ നടന്ന സമാദരണ സദസ്സിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ പുരസ്കാരം സമ്മാനിച്ചു.പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും എളവള്ളി നന്ദകുമാർ തയ്യാറാക്കിയ ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം. നഗരസഭ മുൻ ചെയർപേഴ്സൺ പ്രൊഫ. പി.കെ.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

കേന്ദ്ര സംസകൃത സർവ്വകലാശാല മുൻ ഡീൻ ഡോ. പി.സി.മുരളീമാധവൻ മാടമ്പ് സ്മൃതി പ്രഭാഷണം നടത്തി. സദസ്സിൽ എഴുത്തുക്കാരി ശ്രീകുമാരി രാമചന്ദ്രൻ,കലാമണ്ഡലം ഡീമഡ് യുണിവേഴ്സിറ്റിയിലെ സംഗീത വിഭാഗം അസിസ്റ്റന്റ് പ്രോഫ. ഡോ. കെ.മണികണ്ഠൻ, എം. കെ.ദേവരാജൻ എന്നിവർ സംസാരിച്ചു.

Third paragraph Saravan bhavan

വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച ഡോ. രാജീവ് ഇരിങ്ങാലകുട,സിദ്ധൻ എള്ളവള്ളി,ഷാജു പുതൂർ,ഡോ. അജിത്ത്,കൃഷ്ണദാസ് മുരളി, തടാകം കുഞ്ഞിമുഹമ്മദ് ഹാജി, രവീന്ദ്രൻ പണിക്കർ എന്നിവരെ ആദരിച്ചു. യോഗത്തിൽ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ഉണ്ടായി.

First Paragraph Jitesh panikar (working)


വിദ്യാധരൻ മാസ്റ്റർ സംഗീതം ചെയ്ത പാട്ടുകളെ കോർത്തിണക്കി കൊണ്ട് പിന്നണി ഗായകരായ മഹാദേവനും പാർവ്വതിയും നയിക്കുന്ന സംഗീതവിരുന്ന് അരങ്ങേറി. സംഘാടകരായ ശ്രീകുമാർ ഇഴുവപ്പാടി, ടി.കൃഷ്ണദാസ്, സുധാകരൻ പാവറട്ടി , കെ.എം.സുകുമാരൻ , ജയരാജ് മേനോൻ, സജീവ് കുമാർ എം.കെ,ജയപ്രകാശ് കേശവ് , ജിഷ്ണു ,സേതു, ഹരി വെള്ളാപരമ്പിൽ എന്നിവർ നേതൃത്വം നൽകി.