Post Header (woking) vadesheri

മാടമ്പ് സ്മാരക പുരസ്‌കാരം സുരേഷ് ഗോപിക്ക്.

Above Post Pazhidam (working)

തൃശൂർ : സാഹിത്യകാരനും തപസ്യ സംസ്ഥാന അധ്യക്ഷനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്റെ സ്മരണാര്‍ത്ഥമുള്ള
മാടമ്പ് സ്മാരക പുരസ്‌കാരം സുരേഷ് ഗോപിക്ക്.
കലാരംഗത്തും സാമൂഹ്യ സേവനരംഗത്തുമുള്ള സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.
ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
മാടമ്പ് കുഞ്ഞുക്കുട്ടന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടിന് രാവിലെ പത്തിന് കിരാലൂര്‍ മാടമ്പ്
സ്മാരക സമിതിയും തപസ്യ കലാസാഹിത്യവേദിയും
സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ
യോഗത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
മാടമ്പിന്റെ നാടായ കിരാലൂരിലാണ് അനുസ്മരണ സമ്മേളനം. എഴുത്തുകാരും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും
ചടങ്ങില്‍ പങ്കെടുക്കും. വാർത്താസമ്മേളനത്തില്‍ മാടമ്പ് സ്മാരക സമിതി ഭാരവാഹികളായ വി.കെ.സുനില്‍കുമാര്‍,രേഷ്മ സുധീഷ്,തപസ്യ സംസ്ഥാന സെക്രട്ടറി സി.സി.സുരേഷ്,ജില്ലാ പ്രസിഡന്റ് ശ്രീജിത് മൂത്തേടത്ത്, ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, സെക്രട്ടറി കെ.ഡി.മാധവദാസ് എന്നിവര്‍ പങ്കെടുത്തു.

Ambiswami restaurant