Above Pot

എം ടി വാസുദേവൻ നായർക്ക് ഗുരുവായൂർ ദേവസ്വം ആദരം .

ഗുരുവായൂർ : നവതി നിറവിലായ മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ആദരം. ഇന്ന് വൈകുന്നേരം 5 മണിയോടെ ക്ഷേത്ര ദർശനത്തിനെത്തിയ എം.ടി ക്ക് ശ്രീവൽസം അതിഥിമന്ദിരത്തിൽ വെച്ചായിരുന്നു ദേവസ്വത്തിൻ്റെ ആദരവ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എം.ടി.യെ പൊന്നാടയണിയിച്ചു. നിലവിളക്ക് നൽകി. ചെയർമാൻ ഡോ.വി.കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി വിനയനും ചേർന്ന് രാധാമാധവം ചുമർ ചിത്രം എംടിക്ക് സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ എന്നിവർ എം ടി യെ ആദരിക്കാനെത്തി.

First Paragraph  728-90

ഗസ്റ്റ് ഹൗസ് മാനേജർ പ്രമോദ് കളരിക്കൽ, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ചുമർചിത്രം പOന കേന്ദ്രം പ്രിൻസിപ്പാൾ കെ.യു.കൃഷ്ണകുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ഹെൽത്ത് സൂപ്പർവൈസർ എം.എൻ രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട എം ടി യെയും കുടുബാംഗങ്ങളെയും ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ, ദേവസ്വം പി.ആർ.ഒ വിമൽ.ജി.നാഥ് എന്നിവർ ചേർന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ദർശന ശേഷം തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയും അടങ്ങുന്ന ഭഗവാൻ്റെ പ്രസാദങ്ങളും ഇല്ലം നിറയുടെ കതിർകറ്റകളും ക്ഷേത്രം ഡി.എ മനോജ് കുമാർ എംടിക്ക് നൽകി. ഭാര്യ കലാമണ്ഡലം സരസ്വതി, അനന്തരവൻരാമകൃഷ്ണൻ എന്നിവർ എം ടിക്കൊപ്പം ഉണ്ടായിരുന്നു

Second Paragraph (saravana bhavan