എം എസ് എസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്
തൃശൂർ : മഹത്തായ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ ദുർബലപെടുത്തി ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്ന കാലിക ഇന്ത്യയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പി.ബാലചന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു.
മുസ്ലീം സർവീസ് സൊസൈറ്റി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് തൃശ്ശൂർ എം ഐ സി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി.എസ്.നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.
സൈഫുദ്ദീൻ അൽ ഖാസിമി, പി.ടി.മൊയ്തീൻ കുട്ടി, എൻ.യു.ഹാഷിം, ഏ.പി.നിസാം എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകൾക്ക് നേത്രത്വം നൽകി.
ടി.കെ.അബ്ദുൽ കരീം, ഏ.കെ.അബ്ദുറഹിമാൻ, എം.പി.ബഷീർ, ഏ.കെ.നസീർ, അംജദ് കാട്ടകത്ത്, പി.വി.അഹമ്മദ് കുട്ടി, നൗഷാദ് തെക്കുംപുറം, ക്യാപ്റ്റൻ അബ്ദുൽ ഖാദർ, ബദറുദ്ദീൻ ഗുരുവായൂർ, പി.എ.സീതി മാസ്റ്റർ, അബ്ദുൽ ഖാദർ വാച്ചേരി, എൻ.എ. ഗുലാം മുഹമ്മദ് എന്നിവർ സംസാരിച്ചു