എം എസ് എസ് മധ്യ മേഖല സമ്മേളനം 28ന് ചാവക്കാട്.
ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി മധ്യമേഖലാ സമ്മേളനം ജൂലൈ 28 ഞായർ ചാവക്കാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളത്തിൽ അറിയിച്ചു.
രാവിലെ 9.30 ന് മുതിർന്ന അംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ പി വി അഹമ്മദ് കുട്ടി പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കം കുറിക്കും.
ആലപ്പുഴ,എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് എന്നീ 5 ജില്ലകളിൽ നിന്നായി 600 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
മുതുവട്ടൂർ രാജാ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും.
എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഡോ:പി. ഉണ്ണീൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സെക്കീർ മുഖ്യാഥിതിയായി പങ്കെടുക്കും.
ഡോക്ടർ ഹുസൈൻ മടവൂർ എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. മുഹമ്മദ് കോയ
അഡ്വ: പി.കെ. അബൂബക്കർ എന്നിവർ സംസാരിക്കും.
തുടർന്ന് വനിത സമ്മേളനവും,യുവജന സമ്മേളനവും, സാംസ്കാരിക സമ്മേളനവും നടക്കും.
വനിതാ സമ്മേളനത്തിൽ ‘സാമൂഹ്യ പരിവർത്തനത്തിന് സ്ത്രീ ശക്തി’ എന്ന വിഷയത്തെ അധികരിച്ച് : ഐഷ ഫർസാനയും
യുവജന സമ്മേളനത്തിൽ ‘സാമൂഹ്യ മുന്നേറ്റത്തിൻ്റെ വേറിട്ട വഴികൾ’ എന്ന വിഷയത്തിൽ ഡോക്ടർ റാഷിദ് ഗസ്സാലിയും സംസാരിക്കും.
വൈകീട്ട് സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ, അഡ്വ: ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീർ മൗലവി, പി.കെ. മുഹമ്മദ്, സത്താർദാരിമി,ഷംസുദ്ദീൻ അറക്കൽ, തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും
സ്വാഗത സംഘം ജനറൽ കൺവീനർ ടി.എസ്. നിസാമുദ്ദീൻ സ്വാഗതവും ട്രഷറർ കെ.പി. ഫസലുദ്ദീൻ നന്ദിയും പറയും.
പത്രസമ്മേളനത്തിൽ
സ്വാഗത സംഘം ജനറൽ കൺവീനർ ടി.എസ്. നിസാമുദ്ദീൻ, പബ്ലിസിറ്റി കമ്മറ്റി ജനറൽ കൺവീനർ നൗഷാദ് തെക്കുംപുറം,ജില്ലാ പ്രസിഡണ്ട് കെ. എസ്. എ ബഷീർ, സെക്രട്ടറി എം.പി. ബഷീർ, ഏ.വി. അഷ്റഫ്, ഏ . കെ അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.