Post Header (woking) vadesheri

എസ്.എം ബാലൻ” ചികിത്സ സഹായ സമിതി രൂപികരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : മജ്ജയിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് മജ്ജ മാറ്റിവെയ്ക്കൽ ചികിത്സയ്ക്ക് വിധേയ മാകേണ്ടി വരുന്ന , ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗുരുവായൂർ മണ്ഡ‌ലം കമ്മറ്റി ഓഫീസ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നതും ഗുരുവായൂരിലെ സാമുഹിക , രാഷ്ട്രിയ, സാംസ്കാരിക രംഗത്തെ സജീവ സാനിദ്ധ്യവുമായ എം എസ് ബാലന്റെ ചികിത്സയ്ക്ക് സഹായ സമിതി രൂപികരിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ. ശ്രീ കൃഷ്ണ കോളേജിലെ ക്ലാസ് ഫോർ ജീവനക്കാരനായ ബാലനും. കുടുംബത്തിനും താങ്ങാവുന്നതിലുമപ്പുറമായതിനാലാണ് ഇത്തരത്തിൽ സഹായ സമിതി രൂപം കൊടുക്കേണ്ടി വന്നതെന്ന് . സി.പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി പറഞ്ഞു..

Ambiswami restaurant

തുടർച്ചയായ് അസുഖബാധിതനായതിനെ തുടർന്ന് വിദഗ്ദ ചികിത്സയ്ക്ക് വിധേയയമാക്കിയപ്പോഴാണ് ഇദ്ദേഹത്തിന് മജ്ജയിൽ കാൻസർ ആണെന്ന് കണ്ടത്തിയത്.. മജ്ജ മാറ്റിവെയ്ക്കുക മാത്രമാണ് ഏകപോംവഴി. മാസങ്ങളായി ആശുപത്രി യിൽ കഴിയുന്നഇദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റുമായി ഇപ്പോൾ തന്നെ വലിയ സംഖ്യ ചിലവാക്കി കഴിഞ്ഞു. തുടർചികിത്സയ്ക്കായി രൂപികരിക്കപ്പെട്ട സഹായ സമിതി മുഖേനേ സുമനസുകൾ സഹായങ്ങൾ ചെയ്യണമെന്ന്‌ സഹായ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സഹായ സമിതി രൂപീകരണ യോഗത്തിൽ ഗുരുവായൂർ മുൻസിപ്പൽ ചെയർ പേഴ്സൺ സുനിത അരവിന്ദൻ അദ്ധ്യക്ഷയായ് , ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ , സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം പി.കെ രാജേശ്വരൻ . അഡ്വ.പി മുഹമ്മദ് ബഷീർ  റ്റി റ്റി ശിവദാസ് എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)

സഹായ സമിതി ഭാരവാഹികളായ് ചെയർമാൻ , മുൻ എം എൽ എ ഗീതാ ഗോപി .കൺവീനർ :വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു, ട്രഷറർ: നഗരസഭ. വൈസ് ചെയർ പേഴ്സൺ കെ കെ ജ്യോതി രാജ് എന്നിവരെ തിരഞ്ഞെടുത്തു.

എൻ കെ അക്ബർ എം എൽ എ. കെ കെ വത്സരാജ്, നഗരസഭ ചെയർമാൻ സുനിത അരവിന്ദൻ , ദേവസ്വം ചെയർമാൻ ഡോ: വിജയൻ , ശ്രീക്യഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ: ബിജോയ് മുൻ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്,. റ്റി റ്റി .ശിവദാസ് ജി.കെ പ്രകാശ് മുഹമ്മദ് യാസിൻ. റ്റി എൻ മുരളി എന്നിവർ രക്ഷാധികാരികളായ് പ്രവർത്തിക്കും

Third paragraph