സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ,എ ഡി ജി പി. എം. ആർ. അജിത് കുമാറിന് സ്ഥാന ചലനം
തിരുവനന്തപുരം: സ്വര്ണ ക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എം ആര്‍ അജിത് കുമാറിനെ വിജിലന്സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. എം ആര്‍ അജിത് കുമാറിനെ വിജിലന്സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന് നിര്ദേകശം നല്കി്യതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്സ് ഐജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല.
തന്നെ കാണാന്‍ വന്ന സമയത്ത് ഷാജ് കിരണ്‍ വിജിലിന്സ് മേധാവിയുമായി ഫോണില്‍ സംസാരിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഷാജിനെ വിജിലന്സ് മേധാവി വിളിച്ചതായി ഇന്റലിജന്സ്റിപ്പോര്ട്ടുമുണ്ട്. പൊലീസിന്റെ ദൂതനായാണോ ഷാജ് കിരണ്‍ സ്വപ്നയെ പോയി കണ്ടതെന്ന് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ചോദിച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ സര്ക്കാ്രിന്റെ മുഖം രക്ഷിക്കാനാണ് വിജിലന്സ് മേധാവിയെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്ട്ടു കള്‍. സരിത്തിനെ മുന്കൂട്ടി അറിയിക്കാതെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയതിലും വിജിലന്സിനെതിരെ ആക്ഷേപം ഉയര്ന്നി രുന്നു