Post Header (woking) vadesheri

എംപീസ് കോവിഡ് കെയറിൻ്റെ വിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കം കുറിച്ചു.

Above Post Pazhidam (working)

ചാവക്കാട് : തൃശൂർ പാർലമെൻ്റ് അംഗം ടി എൻ പ്രതാപനും, ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി നടപ്പിൽ ആക്കുന്ന എംപീസ് കോവിഡ് കെയറിൻ്റെ
വിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് ചാവക്കാട് മഹാത്മ കൾച്ചറൽ സെന്ററിൽ ടി എൻ പ്രതാപൻ എം പി തുടക്കം കുറിച്ചു.

Ambiswami restaurant

ചാവക്കാട് നഗരസഭാ പ്രദേശത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീ കരിച്ച് വീടുകളിൽ ക്വ റന്റൈനിൽ കഴിയുന്നവർക്കും,ലോക് ഡൌൺ മൂലം ഭക്ഷണം ലഭ്യമല്ലാത്ത നിർധനരായ ആളുകൾക്കും ഭക്ഷണം താമസസ്ഥലത്ത് എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് വഴി എത്തിച്ചു നൽകുന്നതാണ് പദ്ധതി. കൂടാതെ കോവിഡ് വന്ന് നെഗറ്റീവ് ആയ വീടുകളിൽ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കൽ,
അടിയന്തിരമായി ലഭ്യമാക്കേണ്ട മരുന്നുകൾ പൾസ് ഓക്സിമീറ്റർ എന്നിവ വീടുകളിൽ എത്തിച്ചു നൽകുക, തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ എംപീസ് കോവിഡ് ബ്രിഗേഡ്സ് പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്.

Second Paragraph  Rugmini (working)


അണുവിമുക്തമാക്കാൻ ഉള്ള ഫോഗ് മെഷീനും, അതിലേക്ക് വേണ്ട സാനിറ്റയ്സറും, പൾസും,ഓക്സിജൻ ലെവലും ചെക്ക് ചെയ്യാൻ ഉള്ള പൾസ് ഓക്സി മീറ്ററുംടി എൻ പ്രതാപൻ നഗര സഭ പ്രതിപക്ഷ നേതാവ് കെ വി സത്താറിനു കൈമാറി.
മഹാത്മ അഡ്വവൈ സ റി കമ്മറ്റി ചെയർമാൻ സി.എം.സഗീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹത്മാ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ്കെ എച്ച് ഷാഹുൽ, സെക്രട്ടറി ആർ കെ നൗഷാദ്, മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്‌, കോൺഗ്രസ്സ് നേതാക്കൾ ആയ കെ എം ശിഹാബ് , അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, കൗൺസി.ലർമാരായ ഷാഹിദ മുഹമ്മദ്‌, ബേബി ഫ്രാൻസിസ്, സുപ്രിയ രാജേന്ദ്രൻ, ജോയ്‌സി ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു