Madhavam header
Above Pot

ഗുരുവായൂരിൽ കോവിഡ് മരണം കൂടുന്നു, ഇന്ന് മാത്രം നാല് മരണം

ഗുരുവായൂർ : ഗുരുവായൂരിൽ കോവിഡ് മരണം കൂടുന്നു ഇന്ന് മാത്രം നാല് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത് . ഇന്നലെ രണ്ടു പേർ മരിച്ചിരുന്നു
ഇരിങ്ങപ്പുറം 5-ാം വാർഡിൽ വാഴപ്പുള്ളി കല്ല്യാണി (87), ഇരിങ്ങപ്പുറം 4 വാർഡിൽ പൗർണ്ണമി നഗറിൽ താമസിക്കുന്ന മുണ്ടോക്കിൽ അബ്ദുൾ ഖാദർഭാര്യ സുബൈദ ഖാദർ, ചൊവ്വല്ലൂർപ്പടി ബ്രഹ്മക്കുളം ചേലയ്ക്കൽ വീട്ടിൽ കുഞ്ഞുണ്ണി (80) 24 വാർഡ് മില്ലുംപടി കൂനം പറമ്പിൽ ചന്ദ്രൻ 68 എന്നിവരാണ് കോവിഡ് ബാധിച്ചു മരിച്ചത്.

കൂനം പറമ്പിൽ ചന്ദ്രൻ

Astrologer

.

കോവിഡ് ബാധിതയായി തൃശൂർമെഡിക്കൽ കോളേജിൽ ചികിൽസയിലായിരന്നു കല്ല്യാണി സംസ്ക്കാരം നടന്നു. മകൻ സുബ്രഹ്മുണ്യൻ (സി .പി.എം ഇരിങ്ങപ്പുറം സെൻട്രൽ ബ്രാഞ്ച് മെമ്പർ) മരുമകൾ പുഷ്പ.

മുണ്ടോക്കിൽ സുബൈദ ഖാദർ കോവിഡ് ബാധിതയായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . മക്കൾ ഷഹന ,നവാസ് (മസ്കറ്റ്) ,ഷബന (ദുബയ് )മരുമക്കൾ റഫീക്ക് ,ഷാജിത,സലീം (ദുബയ് )

കുഞ്ഞുണ്ണികോവിഡ് ബാധിതനായി ജൂബിലി മിഷ്യൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: രുക്മിണി, ഓമന, ഉണ്ണികൃഷ്ണൻ, വൽസല.മരുമക്കൾ: സുബ്രഹ്മണ്യൻ, അനിൽ ,പ്രീത, രമേഷ്. സംസ്ക്കാരം ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടന്നു.

കൂനം പറമ്പിൽ ചന്ദ്രന്റെ ഭാര്യ സരോജിനി , മക്കൾ ബിജു, ബൈജു, ബിജി ,മരുമക്കൾ : സൗഭ്യ ,ഗിരീഷ്

Vadasheri Footer