Post Header (woking) vadesheri

എം എം വർഗീസിന് വീണ്ടും ഇഡിയുടെ സമൻസ്.

Above Post Pazhidam (working)

കൊച്ചി : കരുവന്നൂർ ബാങ്ക് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡിയുടെ സമൻസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇന്നലെയും, ഇന്നും ലഭിച്ച സമൻസുകളിൽ വർഗീസ് ഹാജരായിരുന്നില്ല. ഇത് ആറാം തവണയാണ് എം എം വർഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

Ambiswami restaurant

ഇന്നലെയും ഇന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താൻ കഴിയില്ലെന്നും എം എം വർഗീസ് ഇഡിക്ക് മറുപടി നൽകുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇപ്പോൾ വേണമെങ്കിലും വരാമെന്നും മറുപടിയിലുണ്ട്. അന്വേഷണത്തോടെ സഹകരിക്കുന്നില്ല എന്ന പേരിൽ എൻഫോഴ്സ്മെൻ്റ് കടുത്ത നടപടികളിലേക്ക് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. സിപിഎമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ എല്ലാം വിവരങ്ങൾ ഹാജരാക്കാനാണ് വർഗീസിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്.

Second Paragraph  Rugmini (working)