Header 1 vadesheri (working)

ചെമ്പൈ സംഗീത മണ്ഡപത്തിൽ എം ജയചന്ദ്രൻറെ സംഗീതാർച്ചന

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ സംഗീതാർച്ചന നടത്തി . വൈകീട്ട് ഏഴുമണി മുതൽ എട്ട് വരെയുള്ള വിശേഷാൽ കച്ചേരിയിൽ ആണ് ജയചന്ദ്രന്റെ സംഗീത മഴ പെയ്തത്
ഹംസധ്വനി രാഗത്തിലുള്ള പാഹി ശ്രീപതേ എന്നആദി താളത്തിലുള്ള സ്വാതി തിരുനാൾ കൃതിയോടെയാണ് സംഗീതാർച്ചന ആരംഭിച്ചത് .

First Paragraph Rugmini Regency (working)


തുടർന്ന് ചന്ദ്രജ്യോതി രാഗത്തിലുള്ള ത്യാഗരാജ കൃതി ആദി താളത്തിൽ അവതരിപ്പിച്ചു.
തുടർന്ന് ചേതശ്രീ ബാലകൃഷ്ണം എന്നു തുടങ്ങുന്ന ദ്വിജാവന്തി രാഗത്തിലുള്ള സ്വാതി തിരുനാൾ കൃതി രൂപക താളത്തിൽ. നാലാമതായി നരജന്മബങ്കാഗ എന്ന മധുവന്തി രാഗത്തിലുള്ള ഭജൻ ആയിരുന്നു. . ആദി താളം . തുടർന്ന് കൃഷ്ണാ നീ ബേഗനേ എന്ന പ്രശസ്തമായ കീർത്തനം ആലപിച്ചു. യമുനാ കല്യാണി രാഗം. മിശ്രചായ്പ് താളം .അവസാനമായി
ഭജഗോവിന്ദമെന്ന ശങ്കരാചാര്യ കൃതി ആലാപനത്തോടെ ജയചന്ദ്ര കച്ചേരിക്ക് പരിസമാപ്തിയായി .വയലിനിൽ ടി എച്ച് സുബ്രമണ്യവും മൃദംഗത്തിൽ മാവേലിക്കര ആർ രാജേഷ് ഘടത്തിൽ ആദിച്ചനെല്ലൂർ അനിൽകുമാറും പക്കമേളമൊരുക്കി

Second Paragraph  Amabdi Hadicrafts (working)

എം. ജയചന്ദ്രൻ്റെ കച്ചേരിക്ക് ശേഷം വയലിൻ- വയോള ഡ്യൂയറ്റ് കച്ചേരി അരങ്ങേറി വയലിനിൽ വിഠൽ രാമമൂർത്തിയും വയോളയിൽ വി വി എസ് മുരാരിയും പ്രാഗൽഭ്യം തെളിയിച്ചു മൃദംഗത്തിൽ കെ എം എസ് മണിയും വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും പിന്തുണ നൽകി -ഇന്നത്തെ ആദ്യ വിശേഷാൽ കച്ചേരി കൃതി ഭട്ട് ആണ് അവതരിപ്പിച്ചത് ലാൽഗുഡി ജയറാം രചിച്ച ആദിതാളത്തിലുള്ള ചാരുകേശി രാഗത്തിൽ വർണ്ണം ആണ് പാടിയത് ,തുടർന്ന് ബാഗായ നയ്യ – ചന്ദ്ര ജ്യോതി രാഗം – ആദിതാളം – ത്വാഗരാജ കൃതി, കാന്തന്നോടു ചെന്നു മെല്ലെ – നീലാംബരി രാഗം – രൂപകം -സ്വാതി തിരുനാൾ, ആനന്ദരൂപ ഹരേ – പന്തുവരാളി – മിശ്ര ചാപ്പ് -എന്നിവയും അവതരിപ്പിച്ചു വയലിനിൽ – വിഠൽ രാമമൂർത്തിയും മൃദംഗത്തിൽ ചേർത്തല വിനോദും ഘടത്തിൽ ആലുവ രാജേഷും പക്കമേളമൊരുക്കി

സ്‌പെഷൽ കച്ചേരി അവതരിപ്പിച്ച വർക്ക് ദേവസ്വത്തിന്റെ ഉപഹാരം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ നൽകി സംഗീതോൽസവത്തിന്റെ ആദ്യ ദിനത്തിൽ നൂറിലധികം പേർ ഭഗവാന് മുന്നിൽ സംഗീതാർച്ചന നടത്തി.