Post Header (woking) vadesheri

എം ഗിരീശൻ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗം.

Above Post Pazhidam (working)

തൃശൂർ : തൃശൂരിൽ നിന്നുള്ള എം ഗിരീശനെ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. 2025 ജനുവരി 31 വരെയാണ് പ്രവർത്തന കാലാവധി. ദീർഘകാലമായി തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ്റെ നേതൃനിരയിൽ പ്രവർത്തിയ്ക്കുന്ന ആളാണ് ഗിരീശൻ.

Ambiswami restaurant

യാത്രികരുടെ പ്രതിനിധിയായാണ് സമിതിയിൽ പ്രവർത്തിയ്ക്കുക. എൻ.സി.പിയുടെ സംസ്ഥാന സമിതിയിലും ജില്ലാ നിർവ്വാഹക സമിതിയിലും അംഗമായ ഗിരീശൻ, തൃശൂർ പൂരത്തിൻ്റെ പ്രധാന പങ്കാളിക്ഷേത്രങ്ങളിൽ ഒന്നായ തിരുവമ്പാടിയുടെ സജീവ പ്രവർത്തകനുമാണ്