Header 1 vadesheri (working)

എംഡിഎംഎയും, മനോരോഗ ഗുളികയുമായി രണ്ടുപേർ കുന്നംകുളത്ത് അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം: മാരക മയക്കുമരുന്നായ എംഡി എം എ യും, മനോരോഗികൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകിവരുന്ന ഗുളികകളു മായി രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . ചാവക്കാട് മണത്തല തെരുവത്ത് പീടിയേക്കൽ അൻഷാസ്(40),, ചൂണ്ടൽ പെലക്കാട്ടു പയ്യൂർ അമ്പലത്തു വീട്, ഹാഷിം (20) എന്നിവരെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും,കുന്നംകുളം പോലീസും ചേർന്ന് കാണിപ്പയ്യൂർ വച്ച് അറസ്റ്റ് ചെയ്തത് .

First Paragraph Rugmini Regency (working)

200 നൈട്രോ സാംപം ഗുളികകളും മൂന്നു ഗ്രാം എം ഡി എം വി യുമായി കാറിൽ വിൽപ്പനയ്ക്ക് വരുമ്പോഴാണ് കുന്നംകുളം സിഐ വി സി. സൂരജിൻ്റെ നേതൃത്വത്തിൽ യുവാക്കളെ പിടികൂടിയത്. മയക്കുമരുന്നിന്റെ പരിധിയിൽ വരുന്ന വേദനസംഹാരിയായ ഗുളികകളാണ് നൈട്രോ സാംപം. ഒരെണ്ണത്തിന് 200 രൂപ നിരക്കിലാണ് വിദ്യാർഥികൾക്ക് വിൽപ്പന നടത്തി വരുന്നത്. ഡോക്ടർ മാരുടെ പേരിൽ വ്യാജമായും മറ്റും സംഭരിക്കുന്ന കുറിപ്പടികൾ ഉപയോഗിച്ച് പല മെഡിക്കൽ ഷോപ്പുകളിൽ നിന്നുമായാണ് ഇത്രയും ഗുളികകൾ വില്പനക്കായി ഇവർ സംഘടിപ്പിച്ചിട്ടുള്ളത്.


“വട്ടു ഗുളികകൾ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നൈട്രോ സാംപം ഗുളികകൾ പൊതുവിപണിയിൽ വില കുറവാണെങ്കിലും മെഡിക്കൽ ഷോപ്പിൽ ലഭ്യത കുറവാണ്. ഡോക്ടറുടെ കുറിപ്പടി യും, രോഗികളുടെ വിവരവും, വാങ്ങാൻ വരുന്നവരുടെ മൊബൈൽ നമ്പറുകളും രേഖപ്പെടുത്തിയാണ് ഗുളികകൾ നൽകേണ്ടത്.
മദ്യത്തിനെക്കാളും കഞ്ചാവിനെക്കാളും ലഹരിയുള്ള ഗുളികകൾ ചുരുക്കം ചില മെഡിക്കൽ സ്റ്റോറുകളിൽ മാത്രമാണ് സൂക്ഷിക്കാനുള്ളത്.

Second Paragraph  Amabdi Hadicrafts (working)


മാരക മയക്കുമരുന്നായ എംഡി എം എ ചെറിയ ഒരു തരി ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി കിട്ടും. ഇവ സൂക്ഷിക്കാൻ വലിയ സൗകര്യങ്ങൾ ആവശ്യമില്ല. ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് ഫോൺ വിളിച്ചാൽ സ്ഥലത്ത് എത്തിച്ചു കൊടുക്കുക എന്നതാണ് ഇവരുടെ രീതി. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് അൻഷാസ് , എറണാകുളം പാലക്കാട് ജില്ലകളിൽ ജയിലുകളിൽ കിടന്നിട്ടുണ്ട്.


അറസ്റ്റ് ചെയ്ത സംഘത്തിൽ കുന്നംകുളം സിഐ ക്കു പുറമെ എസ് ഐ. സക്കീർ ഹുസൈൻ,മണികണ്ഠൻ, എസ് സി പി ഒ മാരായ സന്ദീപ്, ഓമന, ലഹരിവിരുദ്ധ സംഘത്തിലെ അംഗങ്ങളായ എസ് ഐ. സുവ്രത കുമാർ, പി രാകേഷ്, കെ. ഗോപാലകൃഷ്ണൻ, എസ് ആർ സി പി ഒ മാരായ ടി വി. ജീവൻ, എം എസ്. ലികേഷ്, ആശിഷ് കെ , ശരത്ത് എസ് , സുജിത് എന്നിവരുമുണ്ടായിരുന്നു.