Header 1 vadesheri (working)

എം ഡി എം യുമായി ചാവക്കാട് യുവാവ് അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട് : അതി മാരക മയക്കു മരുന്നായ 1.19 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ പുന്ന രായമ്മരക്കാരു വീട്ടിൽ അബ്ദുൽ കരീം മകൻ ഫവാസ് 32 നെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വി.വിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത് . പ്രദേശത്ത് വളർന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്.

First Paragraph Rugmini Regency (working)

മയക്ക് മരുന്ന് വിൽപ്പനയെ കുറിച്ചുള്ള കാര്യങ്ങൾ അറിവിൽ പെട്ടാൽ ഉടനെ പോലീസിൽ വിവരമറിയിക്കണമെന്നും ഇത്തരം കുറ്റകൃത്യത്തിലുൾപ്പെടുന്നവർക്ക് കാപ്പ ഉൾപ്പടെയുളള അതി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ വിമൽ.വി.വി അറിയിച്ചു. സബ് ഇൻസ്പെക്ടർ പ്രീത ബാബു, അനിൽകുമാർ പി.വി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്.ഇ.കെ, സന്ദീപ് ഏങ്ങണ്ടിയൂർ തൃശൂർ സിറ്റി ഡാൻസാഫ് ടീമിലെ അംഗങ്ങളായ സുജിത്ത്, നിബു നെപ്പോളിയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)