Above Pot

” ആര്യആശ്ലേഷിന്റെ”പ്രഥമ വാര്‍ഷികം 31ന് ടൗൺഹാളിൽ.

ഗുരുവായൂര്‍: ഗുരുവായൂര്‍ ആര്യഭട്ട കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക കൂട്ടായ്മയായ ആശ്ലേഷിന്റെ പ്രഥമ വാര്‍ഷികം, വ്യാഴം രാവിലെ 10 ന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു ഗുരുവായൂര്‍ നഗരസഭ ഇന്ദിരാഗാന്ധി ടൗണ്‍ഹാളില്‍ നടക്കുന്ന വാർഷികാഘോഷത്തിൽ പ്രസിഡണ്ട് സമീറ അലി അദ്ധ്യക്ഷത വഹിക്കും ചടങ്ങില്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സജനയ്ക്കുള്ള ”സജനയ്‌ക്കൊരു ഭവനം” പദ്ധതിയുടെ താക്കോല്‍ദാനം, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നിര്‍വ്വഹിയ്ക്കും.

First Paragraph  728-90

ദീപാവലി ദിനത്തില്‍ അരങ്ങേറുന്ന വാര്‍ഷികാഘോഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിയ്ക്കുന്ന വിവിധ കലാരൂപങ്ങള്‍ക്ക് പുറമെ, തൃശ്ശൂര്‍ സെമി ടോണ്‍ അവതരിപ്പിയ്ക്കുന്ന ഗാനമേളയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2023 ല്‍ ആശ്ലേഷ് രൂപീകരിച്ച സമയത്ത് ഏറ്റെടുത്ത പ്രധാന ദൗത്യമായിരുന്നു, ”സജനയ്‌ക്കൊരു ഭവന” മെന്ന പദ്ധതിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംഘടന പ്രസിഡണ്ട് സമീറ അലി, ജോ: ട്രഷറര്‍ തസ്‌നീം, എക്‌സി: കമ്മറ്റിയംഗം ഷാമില മുത്തലീബ്, അദ്ധ്യാപക പ്രതിനിധി കെ. വിജയന്‍ എന്നിവര്‍ അറിയിച്ചു.