റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി; റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്. പക്ഷെ ഇന്നലെ തന്നെ പേടകം തകർന്നിട്ടുണ്ടാകാം എന്നാണു ഇപ്പോൾ വാർത്തകൾ വരുന്നത് .ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിയന്ത്രണം നഷ്ടമായത്. 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്.
പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടശേഷം ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന് വെല്ലുവിളി ഉയർത്തിയാണ് ചാന്ദ്രാപര്യവേഷണത്തിനുള്ള റഷ്യയുടെ ലൂണ-25 പേടകം ആഗസ്റ്റ് 11ന് വിക്ഷേപിച്ചത്. 47 വർഷത്തിന് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യവുമായി വീണ്ടും സജീവമാകുന്നത്
കരുത്തുറ്റ സൂയസ് 2.1 ബി റോക്കറ്റ് അഞ്ചര ദിവസം കൊണ്ട് ആണ് ലൂണ-25നെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചത് . തുടർന്ന് ചന്ദ്രനെ വലംവെക്കുന്ന പേടകത്തിലെ റോവർ ഉൾപ്പെടുന്ന ലാൻഡർ ആഗസ്റ്റ് 21 നു സോഫ്റ്റ് ലാൻഡിങ് നടത്തി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനായിരുന്നു റഷ്യയുടെ ശ്രമം. അല്ലെങ്കിൽ ഇന്ത്യയുടെ ഈ ശ്രമത്തെ അട്ടിമറിക്കാനായിരുന്നു റഷ്യ ഇത്ര ധൃതി കാണിച്ചത് . അതെന്തായാലും ഇപ്പോൾ പരാജയപ്പെട്ടിരിക്കുകയാണ്
അതെ സമയം ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ തുടങ്ങുക. ജൂലൈ 14 നു പോയ ചന്ദ്രയാൻ സമയമെടുത്തു ഓരോ ചുവടും സാവകാശം വളരെ ശ്രദ്ധിച്ചു മുന്നോട്ട് പോകുകയാണ് . ഇനി സോഫ്റ്റ് ലാൻഡിംഗ് മാത്രമാണ് ബാക്കി . അതും തീർച്ചയായും വിജയകരമായി തന്നെ നടക്കുമെന്നാണ് ഐ എസ് ആർ ഒ യുടെ ഉറപ്പ് . ഒപ്പം ഓരോ ഇന്ത്യക്കാരന്റെ മനസ്സും ആഗ്രഹിക്കുന്നത് അത് തന്നെയാണ്
അതേസമയം റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25 തകർന്നു വീണതിന്റെ കാരണം അവരുടെ അനാവശ്യ ധൃതി തന്നെയാണ് . നമ്മുടെ ചന്ദ്രയാൻ പുറപ്പെട്ടതിനു ശേഷം ഒരു മാസം കഴിഞ്ഞ് പുറപ്പെട്ട ലൂണ 25 നമുക്ക് മുൻപ് ചന്ദ്രനിൽ ഇറ ക്കാ നുള്ള തിരക്ക് ആയിരുന്നു റഷ്യയ്യ്ക്ക് അതിനാണ് ഇപ്പോൾ വൻ തിരിച്ചടി കിട്ടിയിരിക്കുന്നത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ് . അതേസമയം ദക്ഷിണ ധ്രുവത്തിലേക്കുള്ള യാത്രയിൽ ചന്ദ്രയാൻ-2 പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഇത്തവണയും അതേ സ്ഥലം തന്നെ ചന്ദ്രയാൻ-3 യും സോഫ്റ്റ്ലാന്റ് ചെയ്യാൻ ഐ എസ് ആർ ഒ തിരഞ്ഞെടുത്തത്?
സൂര്യപ്രകാശം ഒരു തരി പോലും എത്താത്ത നിരവധി ഭാഗങ്ങൾ ചന്ദ്രനിൽ ഉണ്ട്. അതുകൊണ്ട് തന്നെ 230 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടങ്ങളിലെ താപനില. കനത്ത ഇരുട്ടും കൊടും തണുപ്പുള്ള കാലാവസ്ഥയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുകയെന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞതാണ്. ദക്ഷിണ ധ്രുവത്തിലാകട്ടെ ചന്ദ്രോപരിതലത്തിൽ വലിയ ഗർത്തങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്നു. ഇവയിൽ ചിലത് ആയിരക്കണക്കിന് കീലോമീറ്ററുകൾ നീണ്ടുകിടക്കുന്നാണെന്നാണ് റിപ്പോർട്ട്.
ചന്ദ്രന്റെ ദക്ഷിണേ ധ്രുവം കേന്ദ്രീകരിച്ച് മുൻപ് നടത്തിയ ചില ഗവേഷണ വിരങ്ങൾ തന്നെയാണ് ഇവിടെയുള്ള രഹസ്യങ്ങൾ തേടിപോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മാത്രമല്ല നേരത്തേ ചന്ദ്രയാൻ-1 ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് കണ്ടെത്തിയിരുന്നു. കൂടാതെ, ദക്ഷിണധ്രുവത്തിലെ അതിശൈത്യമായ താപനിലയും സൂചിപ്പിക്കുന്നത് ഇവിടെയുള്ള എല്ലാത്തിനും കുറഞ്ഞത് ദശലക്ഷക്കണത്തിന് വർഷം പഴക്കമുണ്ടെന്നതാണ്.
അതുകൊണ്ട് തന്നെ സൗരയുഥത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തെ ഇത് സഹായിക്കുമെന്നും കരുതപ്പെടുന്നു. അതേസമയം ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.