Madhavam header
Above Pot

കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ബഷീറിന്റെ കുടുംബത്തിന് യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം കൈമാറി

തിരൂര്‍: സംസ്ഥാന സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് മദ്യലഹരിയിൽ ഓടിച്ച കാറിടിച്ചു കൊല്ലപ്പെട്ട സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ കുടുംബത്തിനു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി നല്‍കുമെന്നു പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. ഭാര്യയും രണ്ട് പിഞ്ച് കുട്ടികളുമടങ്ങുന്ന ബഷീറിന്റെ കുടുംബത്തിന് സാമ്ബത്തിക സഹായം നല്‍കുമെന്നു കഴിഞ്ഞ ദിവസം യൂസുഫലി പ്രഖ്യാപിച്ചിരുന്നു.

ഈ തുകയാണ് ഇപ്പോള്‍ കൈമാറിയത്. യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇഎ. ഹാരീസ്, ലുലു ഗ്രൂപ്പ് മിഡീയ കോഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് എന്നിവര്‍ ചേര്‍ന്നാണ് ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകള്‍ക്കു കൈമാറിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയില്‍ ശ്രീറാം അമിത വേഗത്തില്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച്‌ മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ കൊല്ലപ്പെട്ടത് .. തുടര്‍ന്ന് മാധ്യമങ്ങള്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതോടെയാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്യാനും, റിമാന്‍ഡ് ചെയ്യാനും പോലിസ് തയ്യാറായത്.

Astrologer

buy and sell new

അതേ സമയം കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ പോലിസ് നടത്തിയ ശ്രമത്തിന് ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് നടത്തിയത് . അപകടം നടന്ന ശേഷം ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി തെളിവുകള്‍ ശേഖരിക്കാത്തതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ശ്രീറാമിനെതിരെയുള്ള തെളിവുകള്‍ അയാള്‍ തന്നെ കൊണ്ടുവരും എന്ന് കരുതിയോ എന്നും തെളിവുകള്‍ നശിപ്പിക്കപ്പെടുമ്ബോള്‍ അത് തടയാന്‍ പൊലീസ് എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും കോടതി ചോദിച്ചു.

court ad vinoj

Vadasheri Footer