ലോട്ടറി കടയിലേക്ക് ബോമ്പ് എറിഞ്ഞ യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ ; ലോട്ടറി കടയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ യുവാവ് അറസ്റ്റിൽ പാലക്കാട് കരിങ്ങാട് എൽ.പി സ്‌കൂൾ എം.എൽ.എ റോഡിന് സമീപം കാളത്തൊടി അനീഷ് (32)നെയാണ് ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റ് ചെയ്തത് .

Poonthanam

ജൂൺ അഞ്ചിന് രാത്രി ഒമ്പതരയോടെയാണ് മമ്മിയൂർ ഉള്ള ലോട്ടറി കടയിൽ സ്ഫോടക വസ്‌തു വീണ് പൊട്ടിയത്. കടയുടമ ഇരിങ്ങപ്പുറം താമരശേരി രമേഷിന്റെ മകൻ അഭിനവിന് പരിക്കേറ്റിരുന്നു. തിരക്കുള്ള മമ്മിയൂർ സെന്ററിൽ നടന്ന സ്ഫോടനം ഏറെ പരിഭ്രാന്തി സൃഷ്‌ടിക്കുകയും ചെയ്തു. ഗുരുവായൂർ മുതൽ ചാവക്കാട് വരെയുള്ള 50ഓളം സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്ന് പൊലീസ് അറിയിച്ചു.

Vasudev Inn
Rugmani 700-200

ചാവക്കാട് ബീച്ചിലുള്ള ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പുറമെ സീനിയർ സി.പി.ഒമാരായ സന്ദീശ്, റമീസ്,ഗഗേഷ്, സാജൻ ,ശ്രീനാഥ്‌എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .

First Paragraph Jitesh panikar (working)