Header Saravan Bhavan

ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Above article- 1

Astrologer

ചാവക്കാട് : ദേശീയപാതയിൽ ലോറിയിടിച്ച് വെളിയംകോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. മകൾക്ക് ഗുരുതരമായി പരിക്കേറ്റു. വെളിയങ്കോട് കരിയം പറമ്പിൽ രവീന്ദ്ര (65) നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ലതിക (30) ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്ച പുലർച്ചെ നാലരയോടെ എടക്കഴിയൂർ തെക്കേമദ്രസക്ക് സമീപം നാരായണൻ വൈദ്യർ റോഡിനു സമീപം ദേശീയപാതയിലാണ് അപകടം.

ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. എടക്കഴിയൂർ ലൈഫ്കെയർ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രനെ രക്ഷിക്കാനായില്ല.
വിദഗ്ദ്ധ ചികിത്സക്കായി ലതികയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Vadasheri Footer