ലോകസഭ തെരഞ്ഞെടുപ്പ് , കേരളം വിധിയെഴുതി.
തിരുവനന്തപുരം: ഒരു മാസം നീണ്ടു നിന്ന പ്രചണ്ഡമായ പ്രചരങ്ങൾക്കൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മികച്ച പോ ളിങ് ആണ് രേഖപെടുത്തിയത് . വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ടിങ് സമയം. എന്നാൽ, ആറ് മണിക്ക് വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പ് പൂർത്തിയാകുക. വൈകീട്ട് 7.45 മണി വരെ 70.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഇപ്പോഴും വോട്ടർമാർ വരിയിൽ തുടരുന്നുണ്ട്. രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നത്.
ആകെ വോട്ട് ചെയ്തവര്‍-1,95,22259(70.35%)… ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-93,59,093(69.76%). ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,01,63,023(70.90%)… ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-143(38.96%…
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്. പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വോട്ടിങ് ആരംഭത്തിൽ തന്നെ ബൂത്തുകളിൽ വലിയ തിരക്കാണനുഭവപ്പെട്ടത്. അതേസമയം, പോളിങ് വേഗത കുറവാണെന്ന പരാതി വ്യാപകമായി ഉയർന്നു. വോട്ടെടുപ്പിനിടെ വിവിധ ജില്ലകളിലായി ഏഴ് പേർ കുഴഞ്ഞുവീണ് മരിച്ചു.
7.45നുള്ള പോളിങ് ശതമാനം മണ്ഡലം തിരിച്ച്1. തിരുവനന്തപുരം-66.43
2. ആറ്റിങ്ങല്‍-69.40 3. കൊല്ലം- 67.92 4. പത്തനംതിട്ട-63.35 5. മാവേലിക്കര-65.88
6. ആലപ്പുഴ-74.37 7. കോട്ടയം-65.59 8. ഇടുക്കി-66.39 9. എറണാകുളം-68.10
10. ചാലക്കുടി-71.68 11. തൃശൂര്‍-72.11 12. പാലക്കാട്-72.68 13. ആലത്തൂര്‍-72.66
14. പൊന്നാനി-67.93 15. മലപ്പുറം-71.68 16. കോഴിക്കോട്-73.34 17. വയനാട്-72.85
18. വടകര-73.36 19. കണ്ണൂര്‍-75.74 20. കാസർകോട്-74.28 രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് പൂർത്തിയായത്. ഏഴ് ഘട്ടമായുള്ള വോട്ടെടുപ്പിന് പിന്നാലെ ജൂൺ നാലിനാണ് ഫലപ്രഖ്യാപനം