Header 1 vadesheri (working)

ലോക ദന്താരോഗ്യ ദിനാചരണം, താലൂക്ക് ആശുപത്രിയിൽ സെമിനാർ.

Above Post Pazhidam (working)

ചാവക്കാട് : ലോക ദന്താരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ സെമിനാറും, ചിത്രരചനാ മത്സരവും, ഡോക്യുമെന്ററി പ്രദർശനവും നടന്നു .ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

താലൂക്ക് ആശുപത്രി ദന്താരോഗ്യ വിഭാഗം മേധാവി ഡോ സുലക്ഷണ . കെ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ . സി.വി , ഡെന്റൽ ഹൈജീനിസ്റ്റ് സ്നേഹൽ എ.ആർ, ഹെഡ് നഴ്സ് ജിനി ഡിക്സൻ , പബ്ലിക്ഹെൽത്ത് നഴ്സ് പ്രഭ കെ.എസ് എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള പുരസ്ക്കാര വിതരണം ഡോ.സുലക്ഷണ നിർവ്വഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ദന്താരോഗ്യ സംരക്ഷണ കിറ്റും പ്രോത്സാഹന സമ്മാനമായി നൽകി.