ലോഡ്ജിലെ കിണറ്റിൽവീണ് കുട്ടി മരിച്ച സംഭവം, ലൈസന്സ് റദ്ദ് ചെയ്യും.
ഗുരുവായൂർ : മാതാ പിതാക്കളോടെപ്പം ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ കുട്ടി ലോഡ്ജിലെ ആൾ മറയില്ലാത്ത കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ലോഡ്ജിന്റെ ലൈസന്സ് റദ്ദ് ചെയ്യാനുള്ള നടപടികളുമായി നഗര സഭ മുന്നോട്ട് പോകുകയാണെന്ന് ചെയർ മാൻ എം കൃഷ്ണ ദാസ് വാർത്ത സമ്മേളനത്തിൽ അറിയിചു . 2014 ൽ ആണ് ഈ വീടിനു ലോഡ്ജിന്റെ ലൈസൻസ് നൽകിയത് . അടിസ്ഥാന സൗകര്യ മില്ലാതെ യാണ് ഇവിടെ ലോഡ്ജ് പ്രവർത്തിച്ചിരുന്നത്
..കുന്നം കുള ത്തെ പ്രവാസി വ്യവസായിയുടെ ഉടമസ്തത യിൽ ഉള്ള ഈ വീട് ലീസിനു എടുത്താണ് ലോഡ്ജ് പ്രവർത്തിക്കുന്നത് . ഇവിടെ സ്ത്രീകളെ താമസിപ്പിച്ചു അനാശാസ്യ പ്രവർത്തിയാണ് നടക്കുന്നത്. സി പി എം പ്രാദേശിക നേതാവിന്റെ ബെനാമിയി യാണ് ലോഡ്ജ് നടത്തുന്നതത്രെ അതിനാൽ പോലീസിന്റെയോ , നഗര സഭയുടെയോ ഒരു പരിശോധനയും ഇവിടെ നടന്നിരുന്നില്ല എന്നാണ് ആക്ഷേപം .
ഇത് പോലെ പല ലോഡ്ജുകളും ഈ നേതാവിന്റെ കീഴിൽ ലുള്ള മാഫിയ സംഘം ലീസിന് എടുത്ത് നടത്തുന്നുണ്ട് ഇവിടെയെല്ലാം ചുവന്ന തെരുവിനെ പോലും തോല്പിക്കുന്ന രീതിയിൽ സ്ത്രീകളെ താമസിപ്പിച്ചു പെൺ വാണിഭം നടത്തുകയാണ് എന്ന് പാർട്ടി അണികൾ പോലും ആരോപിക്കുന്നത് , ജില്ലയിലെ ഒരു മുൻ മന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന ആളാ തിനാൽ പാർട്ടി നേതൃത്വത്തിനും ഇതെല്ലം കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത് . വിഹിതം പങ്കു പറ്റുന്നതിനാൽപല നേതാക്കളും നിസഹായാവസ്ഥയിൽ ആണെന്നും പലരെയും തേൻ കെണിയിൽ കുടുക്കിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്