Post Header (woking) vadesheri

ലോഡ്ജിലെ കുട്ടിയുടെ മരണം, ബാലാവകാശ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകും.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രദർശനത്തിനെത്തിയ കുടുംബത്തോടൊപ്പം വന്ന കൊച്ചു ബാലൻ തികച്ചും നിരുത്തരപരമായി സൗകര്യങ്ങൾ ഒട്ടും ഇല്ലാത്ത താമസ സ്‌ഥലത്ത് കിണറ്റിൽ വീണ് മരണപ്പെട്ട ദാരുണസംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും ഉടൻ പരാതി നൽകുവാൻ ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചു. ഇനിയും ഇത്തരം അപകട മരണങ്ങൾ ആവർത്തിക്കാതിരിയ്ക്കുവാൻ നഗരസഭ ഉൾപ്പടെ അധികാരികൾ അലംഭാവം കൈവെടിയെണമെന്നും യോഗം ആവശ്യപ്പെട്ടു.

Ambiswami restaurant

മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനംചെയ്തു. ഭാരവാഹികളായ കെ.പി.ഉദയൻ , സി.എസ്. സൂരജ് , പി.ഐ. ലാസർ , ബാലൻ വാറണാട്ട്, വി.കെ.സുജിത്ത്, കെ.പി.എ. റഷീദ്, സ്റ്റീഫൻ ജോസ് , ഏ.കെ.ഷൈമിൽ, പ്രദീഷ് ഓടാട്ട്, വി.എ.സുബൈർ, ഒ.പി. ജോൺസൺ, വി.കെ.ജയരാജ്, വി.എസ്. നവനീത്, ബഷീർ മാണിക്കത്ത് പടി, എം.എം. പ്രകാശൻഎന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)