Post Header (woking) vadesheri

ലോഡ്ജ്‌ ഉടമയിൽ നിന്നും 13.45 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : ചാർട്ടേഡ് അക്കൗണ്ടന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുരുവായൂർ പടിഞ്ഞാറേ നടയിലെ സത്യാ ഇൻ എന്ന ലോഡ്ജുടമയായ സ്ത്രീയിൽ നിന്നും 13.65 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. മലയാളിയും കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻ നഗറിൽ താമസിച്ചുവരുന്ന  നീലകണ്ഠൻ മൂസത് (56)നെയാണ്  ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

First Paragraph Jitesh panikar (working)

ജി എസ് റ്റി കണക്കുകൾ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത്  പണം തട്ടിയെടുത്തത്  2024 ജൂലെ ഒന്ന് മുതൽ  മുതൽ 2025  നവംബർ ഒന്ന് വരെയുള്ള കാലയളവിലാണ്. തുടർന്ന് 01-11-2025 തിയതി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതി പല സിമ്മുകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി .നകുൽ രാജേന്ദ്ര ദേശ്മുഖ് ന്റെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രതിയുടെ ബാങ്ക് അക്കൌണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ പ്രതി കോയമ്പത്തൂർ ഭാഗത്തുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ടെമ്പിൾ പോലീസ് സംഘം ചെന്നൈ, പേരാനെല്ലൂർ, കോയമ്പത്തൂർ, കോയമ്പേട്, ട്രിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഒരാഴ്ചയോളമുള്ള നിരന്തര അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്

ബി കോം ബിരുദധാരിയായ പ്രതി ചാർട്ടേർഡ് അക്കൌണ്ടെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളിൽ റൂമെടുത്ത് താമസിച്ചാണ് തട്ടിപ്പുനടത്തി വന്നിരുന്നത്. പ്രതിക്ക് സമാനരീതിയിലുള്ള നിരവധി കേസുകൾ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ട് അന്വേഷണ സംഘത്തിൽ എ എ സ് ഐ മാരായ എ എസ് വിനയൻ, കെ കെ ജയചന്ദ്രൻ, പോലീസുകാരായ വി എൽ സന്തീഷ് കുമാർ, ഗഗേഷ് അമ്പലപറമ്പിൽ എന്നിവരും ഉണ്ടായിരുന്നു