Madhavam header
Above Pot

ലോക്ഡൗണില്‍ ഇളവ്,തുണിക്കടകള്‍ തുറക്കാം

തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. തുണിക്കടകള്‍ക്കും ജ്വല്ലറികള്‍ക്കും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച്‌ തുറക്കാം. ഹോം ഡെലിവറിയായോ ഓണ്‍ലൈന്‍ ഡെലിവറിയായോ തുണിയും ആഭരണങ്ങളും ആവശ്യക്കാര്‍ക്കെത്തിക്കണം. വിവാഹാവശ്യങ്ങള്‍ക്ക്​ എത്തുന്നവര്‍ക്ക് കടകളില്‍ ഒരുമണിക്കൂര്‍ ചെലവഴിക്കാം.

ലോക്ഡൗണും ചുഴലിക്കാറ്റും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്യാം. തുക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍നിന്ന്​ അനുവദിക്കും. ടാക്സ് കണ്‍സള്‍ട്ടന്‍റുകള്‍ക്കും ജി.എസ്ടി പ്രാക്ടീഷനര്‍മാര്‍ക്കും ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും നികുതി ഒടുക്കുന്നതിനുമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
അതിഥി തൊഴിലാളികള്‍ക്ക് പൈനാപ്പിള്‍ ശേഖരണത്തി​നും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി. ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ട്. ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്താം.

Astrologer

അതേസമയം ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചതിന്​ സംസ്ഥാനത്തൊട്ടാകെ 2841 പേര്‍ക്കെതിരെ കേസെടുത്തു. 1370 പേരാണ് വ്യാഴാഴ്ച അറസ്​റ്റിലായത്. 1304 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്​ക് ധരിക്കാത്ത 9581 സംഭവവും ക്വാറന്‍റീന്‍ ലംഘിച്ചതിന് 87 കേസും റിപ്പോര്‍ട്ട് ചെയ്തു.

Vadasheri Footer