Post Header (woking) vadesheri

ലോക്ഡൗൺ മെയ് 23 വരെ നീട്ടി .തൃശ്ശൂ‍ർ, മലപ്പുറം,എറണാകുളം, തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൗണിൽ

Above Post Pazhidam (working)

Arya bhavan inner

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂ‍ർ,എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ് 16-ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനാണ് തീരുമാനം. രോ​ഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

വിവിധ വകുപ്പുകൾ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയര്‍ന്നത്.

First Paragraph Jitesh panikar (working)

ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ കാസർകോട് ഏർപ്പെടുത്തിയ പോലെ തന്നെ ഈ ജില്ലകളിലും കർശനമായി ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും. ഈ ജില്ലകളിൽ കൊവിഡ് വ്യാപനം കുറച്ചു കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ലോക്ക് ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമത്തിലാവും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരം​ഗത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹികസുരക്ഷ പെൻഷൻ ഉടനെ പൂർത്തിയാക്കും. 823 കോടി രൂപ പെൻഷനായി നൽകും. വിവിധ ക്ഷേമനിധി ബോർഡുകളിൽ അം​ഗങ്ങളായവർക്ക് ആയിരം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേമനിധികളുടെ ഫണ്ട് ഇതിനായി ഉപയോ​ഗിക്കും. ഫണ്ടില്ലാത്തവർക്ക് സർക്കാർ സഹായം നൽകും. ക്ഷേമനിധിയിൽ സഹായം കിട്ടാത്ത ബിപിൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം നൽകും. സാമൂഹികക്ഷേമ – വനിത ശിശുക്ഷേവകുപ്പുകളിലെ അം​ഗനവാടി ടീച്ചർമാർ അടക്കമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകും. കുടുംബശ്രീയുടെ 19500 എഡിഎസുകൾക്ക് 1 ലക്ഷം രൂപ വീതം റിവോൾവിം​ഗ് ഫണ്ടായി അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഈ വർഷത്തെ സബ്സിഡി 93 കോടി രൂപ മുൻകൂറായി നൽകും. വസ്തു നികുതി ടൂറിസം നികുതി ലൈസൻസ് പുതുക്കൽ എന്നിവക്കുള്ള സമയം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിൻ്റെ ​ഗുണഫലം എത്രത്തോളം എന്നറിയാൻ ഇനിയും കാത്തിരിക്കണം. മെയ് മാസം കേരളത്തിന് വളരെ നിർണായകമാണെന്ന് വിദ​ഗദ്ധ‍ർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രണ്ടാം തരം​ഗം നേരത്തെ ആരംഭിക്കുകയും വലിയ രീതിയിൽ നാശം വരുത്തുകയും ചെയ്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറയുന്നതായോ വർധിക്കാതെ ഒരേ നിലയിൽ തുടരുന്നതായോ ഇപ്പോൾ കാണുന്നത് ശുഭസൂചനയാണ്. നിലവിൽ രോ​ഗവ്യാപനം വലിയ തോതിൽ കൂടുന്ന പ്രവണതയാണ് കേരളം അടക്കമുള്ള തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. മെയ് മാസത്തിന് ശേഷം ഈ സ്ഥിതി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. രോ​ഗവ്യാപനം അതിശക്തമാക്കുന്ന ഈ മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ നമ്മുക്ക് മരണനിരക്ക് കുറയ്ക്കാം.:- മുഖ്യമന്ത്രി പറഞ്ഞു.