തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സംവരണമായി
തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ ഇനി വനിതകള്‍ ഭരിക്കും. ഇവിടങ്ങളിലെ മേയര്‍ സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ പട്ടിക വര്‍ഗ അധ്യക്ഷന്‍ വരും. അട്ടപ്പാടി, പനമരം േബ്ലാക്കുകള്‍ പട്ടിക വര്‍ഗ വനിതകളാകും ഭരിക്കുക. അടിമാലി േബ്ലാക്കും പട്ടിക വര്‍ഗത്തിനാണ്. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതിക്കായി സംവരണം ചെയ്തു. ഇവയടക്കം സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്മാരുടെ സംവരണം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവിറക്കി.നിലവില്‍ വനിത മേയര്‍മാരായിരുന്ന കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്പറേഷുകള് പൊതുവിഭാഗത്തിലേക്ക് മാറി. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ല പഞ്ചായത്തുകള്‍ വനിതകള്‍ ഭരിക്കും. 152 ബ്ലോക്കുകളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും ഏഴില്‍ പട്ടിക ജാതിക്കാര്‍ക്കും എട്ടില്‍ പട്ടികജാതി സ്ത്രീകള്‍ക്കും ഒന്നില്‍ പട്ടിക വര്‍ഗത്തിനും രണ്ടില്‍ പട്ടിക വര്‍ഗ സ്ത്രീകള്‍ക്കുമാണ് അധ്യക്ഷ പദവി. വാമനപുരം, പത്തനാപുരം, മാവേലിക്കര, വൈപ്പിന്‍, മതിലകം, പട്ടാമ്ബി, കൊണ്ടോട്ടി, ബാലുശേരി എന്നിവ പട്ടിക ജാതി സ്ത്രീകള്‍ക്കാണ്. കൊട്ടാരക്കര, റാന്നി, വാഴൂര്‍, നെടുങ്കണ്ടം, ചാലക്കുടി, നെന്മാറ, കാളികാവ് പട്ടിക ജാതിക്കും.
87 മുനിസിപ്പാലിറ്റികളില്‍ 44 ചെയര്‍പേഴ്സണ്‍ പദവികള്‍ പട്ടികജാതി ഉള്‍പ്പെടെ സ്ത്രീകള്‍ക്കും ആറെണ്ണം പട്ടിക ജാതി വിഭാഗത്തിനും മൂന്ന് പട്ടികജാതി സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗത്തിനുമാണ്. നെടുമങ്ങാട്, കളമശേരി, കൊടുങ്ങല്ലൂര്‍ പട്ടിക ജാതി വനിതകള്‍ ഭരിക്കും. പൊന്നാനി, പെരിന്തല്‍മണ്ണ, മുക്കം പട്ടിക ജാതിക്കാരാകും അധ്യക്ഷ സ്ഥാനത്ത്.
സ്ത്രീകള്‍ അധ്യക്ഷരായി വരുന്ന നഗരസഭകള്‍: ആറ്റിങ്ങല്‍, പരവൂര്‍, പുനലൂര്‍, തിരുവല്ല, കായംകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ, ചേര്‍ത്തല, ചങ്ങനാശേരി, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, പറവൂര്‍, തൃക്കാക്കര, ഇരിങ്ങാലക്കുട, ചാവക്കാട്,ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂര്‍ -തത്തമംഗലം, തിരൂര്‍, മഞ്ചേരി, കോട്ടക്കല്‍, കൊയിലാണ്ടി, വടകര, തളിപ്പറമ്ബ്, കൂത്തുപറമ്ബ്, തലശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ഏറ്റുമാനൂര്‍, ഇൗരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താട്ടുകുളം, പട്ടാമ്ബി, രാമനാട്ടുകര, മാനന്തവാടി, ഇരിട്ടി, ശ്രീക്ണഠാപുരം, കൊേണ്ടാട്ടി.സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 417 സ്ത്രീകള്‍ക്കും 46 പട്ടികജാതി സ്ത്രീകള്‍ക്കും എട്ട് പട്ടിക വര്‍ഗ സ്ത്രീകള്‍ക്കും എട്ട് പട്ടിക വര്‍ഗത്തിനും സംവരണം ചെയ്തു. തലനാട്, മാങ്കുളം, അഗളി, നെന്മേനി, പൊഴുതന, കണിയാമ്ബറ്റ, കോളയാട്, വെസ്റ്റ് എളേരി എന്നിവ പട്ടിക വര്‍ഗ സ്ത്രീകള്‍ ഭരിക്കും. കുറ്റിച്ചല്‍, ഉപ്പുതറ, കുട്ടമ്ബുഴ, മലമ്ബുഴ, ചാലിയാര്‍, േമപ്പാടി, പടിഞ്ഞാറേത്തറ, കുറ്റിക്കോല്‍ എന്നിവ പട്ടിക വര്‍ഗത്തിലെ പ്രസിഡന്റുമാരാകും ഭരിക്കുക.