Madhavam header
Above Pot

ഡോ. സി : ഫിലോമിന സി. എഫ് ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ് പ്രിന്‍സിപ്പാള്‍

ഗുരുവായൂർ : ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ് പ്രിന്‍സിപ്പലായി ഡോ. സി. ഫിലോമിന സി.എഫ് (സി.ഡോ.ഫിലോ ജീസ്) നെ നിയമിച്ചു. 1989 ല്‍ കോളേജിലെ ഗണിത വിഭാഗം അദ്ധ്യാപികയായി സര്‍വ്വീസില്‍ പ്രവേശിച്ച സിസ്റ്റര്‍ 2000-ല്‍ സ്ഥിരനിയമനം നേടുകയും 2015 ല്‍ മഹാത്മാ
ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റ്ചെയ്തു. 2018-19 അധ്യയനവര്‍ഷത്തില്‍ വൈസ് പ്രിന്‍സിപ്പ ലായി സേവനമനുഷ്ഠിച്ച സിസ്റ്റര്‍ പാവറട്ടി ചിരിയങ്കണ്ടത്ത് (മുക്കില്‍) ഫ്രാന്‍സിസ് ആനി ദമ്പതികളുടെ മകളാണ്

Vadasheri Footer