Post Header (woking) vadesheri

താലൂക്ക് ആശുപത്രിയിലെ ലേബർ കോംപ്ലക്സിലെ ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

Above Post Pazhidam (working)

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ ലേബർ കോംപ്ലക്സിലെ ലിഫ്റ്റിന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം എൽ എ നിർവഹിച്ചു. നിലവിൽ തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന താലൂക്ക് ആശുപത്രികളിൽ ഒന്നായ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മുകളിലെ നിലയിൽ ഉള്ള പ്രസവ വാർഡും , കുട്ടികളുടെ വാർഡും കൂടി പൂർണ്ണ സജ്ജമായി പ്രവർത്തിപ്പിക്കാൻ ഇനി സാധിക്കും.

Arya bhavan inner

Second Paragraph  Sarovaram(working)

രണ്ടാം നിലയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ രോഗികൾക്കും ലിഫ്റ്റ് ഏറെ സഹായകരമാകും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

Third paragraph Saravan bhavan

വൈസ് ചെയർമാൻ കെ.കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മരായ ബുഷറ ലത്തീഫ് , ഷാഹിന സലീം, പ്രസന്ന രണദിവെ, പി.എസ്.അബ്ദുൾ റഷീദ് , കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ , എം.ബി. പ്രമീള, ഫൈസൽ കാനാം പുള്ളി , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ശ്രീജ. പി.കെ, ആർ .എം . ഒ. ഡോ. ജോബിൻ രാജ് ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി , നഴ്സിങ് സൂപ്രണ്ട് ജിനി. വി. ഒ., ഇലക്ടിക്കൽ അസി. എക്സി. എഞ്ചിനീയർ പ്രകാശ് എന്നിവർ സംസാരിച്ചു

First Paragraph Jitesh panikar (working)