Header 1 vadesheri (working)

ജില്ലയിൽ സ്ഥലമില്ലാത്തവർക്ക് വീട് നിർമിക്കാൻ 1100 ഏക്കർ ഭൂമി വേണം : ചെറിയാൻ ഫിലിപ്പ്

Above Post Pazhidam (working)

തൃശൂർ : ലൈഫ് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് . ലൈഫ് മിഷന്റെ ഭാഗമായുള്ള വീടുകളുടെ പൂർത്തീകരണത്തിന് പണത്തിന്റെ പ്രശ്നമില്ലെന്നും അവ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും നവകേരള മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ലൈഫ് മിഷൻ ജില്ലാതല കർമ്മസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

വീടും സ്ഥലവുമില്ലാത്തവർക്ക് വീട് വെച്ച് നൽകുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലേക്ക് ഭൂമി കണ്ടെത്തുകയാണ് പ്രധാനമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഒരു മാസത്തിനകം ആവശ്യമായ ഭൂമി കണ്ടെത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ലയിലെ റവന്യു വകുപ്പിന്റേതല്ലാതെ മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി ലൈഫ് പദ്ധതിക്ക് ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർ മുൻകൈയെടുക്കണം. നഗരസഭാ പ്രദേശങ്ങളിൽ ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നഗരപ്രാന്തങ്ങളിൽ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയടങ്ങുന്ന ഉപസമിതി സെപ്റ്റംബർ 30നകം കർമ്മപദ്ധതി തയാറാക്കി ജില്ലാ മിഷൻ കോ ഓർഡിനേറ്റർക്ക് നൽകണം. ഭൂമിയുള്ള സ്ഥലത്തെ ഗുണഭോക്താക്കൾക്ക് ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കും. സൗജന്യമായി ഭൂമി നൽകാൻ ഇടയുള്ള ഭൂവുടമകളെ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. 35000 ഗുണഭോക്താക്കൾക്കായി 1100 ഏക്കർ ഭൂമിയാണ് ജില്ലയിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
.