Header 1 vadesheri (working)

മന്ത്രി മൊയ്തീൻ രണ്ട് കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു : അനില്‍ അക്കര

Above Post Pazhidam (working)

തൃശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ മന്ത്രി മൊയ്തീൻ രണ്ട് കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് അനിൽ അക്കര എം.എൽ.എ. അഴിമതി തെളിയിക്കാനുള്ള അവസരമാണ് മന്ത്രി അയച്ച വക്കീൽ നോട്ടീസെന്നും അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയെ വ്യക്തിപരമായി താൻ അധിക്ഷേപിച്ചിട്ടില്ല. ജനപ്രതിനിധിയായ തന്നെ മന്ത്രി മൊയ്തീൻ അപമാനിച്ചു.

First Paragraph Rugmini Regency (working)

സ്വന്തം മണ്ഡലത്തിലെ പദ്ധതി തന്നിൽ നിന്നും മറച്ചു വെക്കുകയായിരുന്നു. യൂണിടാക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രസൻറ് ആണെങ്കിൽ ലൈഫ് മിഷൻ എന്തിന് കത്തയച്ചുവെന്ന് മന്ത്രി വിശദീകരിക്കണമെന്നും എം.എൽ.എ പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഫ്ളാറ്റ് നിർമ്മാണം നടത്തുന്നത്. യു.എ.ഇയുടെ സഹായം നഷ്ടപ്പെടുത്തിയെന്നത് രേഖകളാണെന്നും അനിൽ പറഞ്ഞു. യാതൊരു തെളിവുമില്ലാതെയാണ് എംഎൽഎ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്ന് മന്ത്രി മൊയ്തീന്‍ കുറ്റപ്പെടുത്തി

Second Paragraph  Amabdi Hadicrafts (working)