ലൈഫ്മിഷൻ തട്ടിപ്പ് ,ഗുരുവായൂരിൽ കോൺഗ്രസ് സത്യഗ്രഹ സമരം നടത്തി

">

ഗുരുവായൂർ : ലൈഫ്മിഷൻ തട്ടിപ്പിനെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ടു് വെട്ടികുറച്ച് വികസനം മുരടിപ്പിച്ചതിനെതിരെയും ലൈഫ്മിഷൻ തട്ടിപ്പിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി. കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിനു് സമീപം നടത്തിയ സത്യാഗ്രഹ സമരം , എ.ഐ.സി.സി അംഗവും മുൻ എം എൽ എ യുമായ ടി.വി.ചന്ദ്രമോഹൻ ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അധ്യക്ഷത വഹിച്ചു . ആർ.രവികുമാർ , പി.ഐ. ലാസർ, ശശി വാറനാട്ട്, കെ.പി.ഉദയൻ ,അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ.മണികണ്ഠൻ, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്.കെ.പി.എ.റഷീദ്, മേഴ്സി ജോയ്, ഷൈലജ ദേവൻ, സി.അനിൽകുമാർ, പ്രിയാ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, സുഷാ ബാബു, ടി.വി കൃഷ്ണദാസ്, ബാബുരാജ് ഗുരുവായൂർ, ഗോപി മനയത്ത്, സി.എസ്.സൂരജ് ടി.കെ.ഗോപാലകൃഷ്ണൻ, ജോയ് തോമസ്, അഷറഫ് കൊളാടി .എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors