Post Header (woking) vadesheri

എൽ എഫ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ  : ലിറ്റിൽ ഫ്ലവർ (ഓട്ടോണമസ്) കോളേജ് “ആഗോള അക്കാദമിക് സഹകരണങ്ങളും ഗവേഷണ നവീകരണങ്ങളും” എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. മലേഷ്യയിലെ INTI ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും കോളേജ് ഗവേഷണ വികസന സെല്ലും സെന്റർ ഫോർ ഇന്റർനാഷണൽ അഫയേഴ്‌സ് & കൊളാബെറേഷൻസും സംയുക്തമായാണ് ഈ പരിപാടി നടത്തിയത്.

Arya bhavan inner

ഗവേഷണം, ഫാക്കൽറ്റി കൈമാറ്റം, സംയുക്ത അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ (എംഒയു) കീഴിലുള്ള അക്കാദമിക് സംരംഭങ്ങളുടെ ഭാഗമായാണ് സമ്മേളനം നടന്നത്.

Second Paragraph  Sarovaram(working)

മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായ INTI ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കൊളാബറേഷൻസ് ഡയറക്ടറുമായ ഡോ. അശോകൻ വാസുദേവൻ ആഗോള പങ്കാളിത്തത്തിന്റെയും സഹകരണ ഗവേഷണത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.

Third paragraph Saravan bhavan

  പ്രിൻസിപ്പൽ . സി. ഡോ. ജെ. ബിൻസി അധ്യക്ഷത വഹിച്ചു. ആഗോള അക്കാദമിക് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള കോളേജിന്റെ പ്രതിബദ്ധത സിസ്റ്റർ ഊന്നിപ്പറഞ്ഞു. അക്കാദമിക് ഡീൻ ഡോ. ഹിത പോൾസൺ ചടങ്ങിൽ ആശംസകൾ നേർന്നു. ഇന്റർനാഷണൽ അഫയേഴ്സ‌് ആൻഡ് കൊളാബറേഷൻസ് ഡീൻ ഡോ. ജൂലി ഡൊമിനിക്, ആർട്സ് ഡീൻ ഡോ. സിൽപ ആനന്ദ് എസ്, റിസർച്ച് ഡെവലപ്മെന്റ് സെൽ കോർഡിനേറ്റർ ഡോ. ലിജോ ജെ മണവാളൻ, ഡോ. നീതു എസ്. അറയ്ക്കൽ എന്നിവർ സംസാരിച്ചു.

First Paragraph Jitesh panikar (working)