Post Header (woking) vadesheri

എൽ എഫ് കോളേജ് വാർഷികവും, യാത്രയയപ്പും

Above Post Pazhidam (working)

ഗുരുവായൂർ :  ലിറ്റിൽ ഫ്ലവർ കോളേജിന്റെ 71-ാം വാർഷികാഘോഷവും യാത്രയയപ്പ് സംഗമവും  തൃശ്ശൂർ അതിരൂപത വികാരി ജനറാൾ  ഫാദർ ജോസ് കോനിക്കര ഉത്ഘാടനം ചെയ്തു.

First Paragraph Jitesh panikar (working)

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജിന്റെ മാനേജർ സിസ്റ്റർ ഫോൺസി മരിയ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ  മാർട്ടിൻ തച്ചിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. കഴിഞ്ഞ ഒരു വർഷത്തെ കോളേജിൻറെ വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ജെ ബിൻസി അവതരിപ്പിച്ചു.

ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ  സുനിത അരവിന്ദൻ പ്രസ്തുത യോഗത്തിന് അനുമോദനങ്ങൾ നേർന്ന് സംസാരിച്ചു. കോളേജിൽ പുതിയതായിആരംഭിക്കുന്ന എൽ. എഫ് എഡ്യൂ ഗ്രേസ് സ്കോളർഷിപ്പിന്റെ ഉദ്ഘാടനവും, 2026 ലെ ലിറ്റിൽ ഫ്ലവർ എക്സ് ലെൻസ് അവാർഡ് ദാനവും നടന്നു. ,

  ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ  സുനിത അരവിന്ദൻ കൗൺസിലർ ബിന്ദു നാരായൺ, കോളേജ് പിടിഎ വൈസ് പ്രസിഡൻറ് ജിഷോ എസ്. പുത്തൂർ,അധ്യാപക പ്രതിനിധി ഡോക്ടർ സ്വപ്ന ജോണി അനധ്യാപക പ്രതിനിധി കോളേജ് ലൈബ്രറേറിയൻ ഡോക്ടർ സിസ്റ്റർ ജോയ്സ് ലെറ്റ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ അമാന സി എഫ് എന്നിവർ സംസാരിച്ചു. 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ലൈബ്രറി അസിസ്റ്റന്റ് . ഷൈനി പി സി മറുപടി പ്രസംഗം നടത്തി

വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും  തുടർന്ന് വിദ്യാർത്ഥികളുടെ  കലാപരിപാടികളും അരങ്ങേറി. . ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ  റിലീ റാഫേൽ  സ്വാഗതവും . മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അന്നം സിനി യോഗത്തിൽ നന്ദിയും പറഞ്ഞു.