Header 1 vadesheri (working)

ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ നേതൃത്വയോഗം

Above Post Pazhidam (working)

ഗുരുവായൂർ : കെ. മുരളീധരൻ സംസ്ഥാന ചെയർമാനായുള്ള ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വയോഗം മുൻ ഡിസിസി പ്രസിഡണ്ട് ഒ. അബ്ദുൾ റഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ ആധുനിക വികസനത്തിന് അടിത്തറയിട്ട ലീഡർ കെ. കരുണാകരൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുവാൻ സ്റ്റഡിസെൻ്റർ വിവിധ കർമ്മപരിപാടികൾക്ക് രൂപം നൽകി.

First Paragraph Rugmini Regency (working)


ലീഡറുടെ 107-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാനും ഭീകരവാദത്തിനും ലഹരിക്കും എതിരായ പ്രചരണങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
ലീഡർ കെ. കരുണാകരൻസ്റ്റഡി സെൻ്റർ തൃശൂർ ജില്ലാ ചെയർമാൻ സജീവൻ കുരിയച്ചിറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പി.യതീന്ദ്രദാസ്, കെ.ഡി.വീരമണി, ഉമ്മർ മുക്കണ്ടത്ത്, കെ.നവാസ്, കെ.വി.ഷാനവാസ്,
കെ.പി.എ.റഷീദ്, സി.മുസ്തിക്കലി, സുബൈദ പാലക്കൽ എന്നിവർ സംസാരിച്ചു.

ഒ. അബ്ദുൾ റഹ്മാൻ കുട്ടി (രക്ഷാധികാരി) പി.യതീന്ദ്രദാസ്( ചെയർമാൻ) ഇ.എഫ്. ജോസഫ്, സുബൈദ പാലക്കൽ(കൺവീനർമാർ) കെ. ബി.വിജു(ട്രഷറർ)
എന്നിവരെ ഭാരവാഹി കളായി തിരഞ്ഞെടുത്തു

Second Paragraph  Amabdi Hadicrafts (working)