Header 1 vadesheri (working)

ലീഡർ കെ കരുണാകരൻ അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ : മുൻ മുഖ്യമന്ത്രി കെ.കരുണക്കാരന്റെ 106-മത് ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു പി ഐ ലാസർ , കെ.എച്ച്.ഷാഹുൽ ഹമീദ്,കെ.വി.സത്താർ,രേണുക ശങ്കർ,പീറ്റർ പാലയൂർ,എം.എസ്‌.ശിവദാസ്,വി.കെ.ജയരാജൻ,ബാലകൃഷ്ണൻ മടപാട്ടിൽ,ജയ്സൻ മാറോക്കി തുടങ്ങിയവർ പങ്കെടുത്തു.

First Paragraph Rugmini Regency (working)

ഗുരുവായൂർ മണ്ഡലം കമ്മറ്റി കിഴക്കെ നട മജ്ഞൂളാൽ പരിസരത്ത് കരുണാകരൻ്റെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് ആരംഭം കുറിച്ച സ്മരണാസദസ്സ് മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്.ആർ.രവി കുമാർ ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി.നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്: സൂരജ്, രേണുകാശങ്കർ, നേതാക്കളായ ബാലൻ വാറണാട്ട്, പി.ഐ. ലാസർ, ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസ്, പ്രദീഷ് ഓടാട്ട്, ഏ.കെ.ഷൈമിൽ, സുഷാബാബു.വി.കെ.ജയരാജ്,റെയ്മണ്ട് ചക്രമാക്കിൽ, എം.എം.പ്രകാശൻ, ജോതിശങ്കർ കൂടത്തിങ്കൽ, ഫിറോസ് പുത്തൻപല്ലി എന്നിവർ സംസാരിച്ചു.

കടപ്പുറം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷത വഹിച്ചു ചടങ്ങിൽ കോൺഗ്രസ്സ് നേതാക്കളായ പി.എ. നാസർ, പി.കെ. നിഹാദ്, ആച്ചി ബാബു, സി. അബ്ദുൽ മജീദ്, ഷാലിമ സുബൈർ, അബ്ദുൽ റസാഖ്, ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)